ലഹരിക്കായി തവളയെ നക്കുന്നു; അങ്ങനെ ചെയ്യരുതെന്ന് അധികൃതർ; മുന്നറിയിപ്പ്

അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ഇപ്പോൾ ചർച്ചയാണ്. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം. സൊണോറൻ ഡെസേർട്ട് ടോഡ് എന്ന പേരിലും അറിയപ്പെടുന്ന കൊളറാഡോ റിവർ ടോഡിനെയാണ് ലഹരി കിട്ടാനായി ആളുകൾ നക്കുന്നതെന്ന് പാർക്ക് സർവീസ് അധികാരികൾ പറയുന്നു.

ഏഴിഞ്ചു വരെ ശരീരത്തിനു നീളമുള്ള യുഎസിലെ ഏറ്റവും വലുപ്പമുള്ള തവളയിനങ്ങളിലൊന്നായ ഇത് ശരീര ഗ്രന്ഥികളിൽ നിന്നു വിഷാംശമുള്ള ഒരു പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കും. ഇതിന് ലഹരിയുണ്ട്. ഇതു കിട്ടാനായാണ് ആളുകൾ തവളകളെ നക്കുന്നതത്രേ. തങ്ങളെ ഇരയാക്കാൻ വരുന്ന മൃഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാർഗം എന്ന നിലയിലാണ് ഈ തവളകൾ വിഷാംശമുള്ള രാസവസ്തു പുറപ്പെടുവിക്കുന്നത്. പൂർണ വളർച്ചയുള്ള ഒരു നായയെപ്പോലും കൊല്ലാൻ ഈ വിഷത്തിന് കരുത്തുണ്ട്. ഈ തവളകളിലെ പാരറ്റോയ്ഡ് ഗ്രന്ഥികളിൽ നിന്നും വരുന്ന സ്രവത്തിൽ 5–എംഇഒ– ഡിഎംടി, ബുഫോടെനിൻ എന്നീ വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതാണു ലഹരിക്കിടയാക്കുന്നത്.

മെക്സിക്കോയുടെ വടക്കൻ മേഖലകളിലും യുഎസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ഈ തവളകൾ കൂടുതലായി കാണപ്പെടുന്നത്. എൺപതുകൾ മുതൽ തന്നെ ഇവയെ നക്കി ലഹരി നേടുന്ന പ്രവണത ചിലരുടെ ഇടയിലുണ്ടായിരുന്നെന്ന് യുഎസിലെ നാഷനൽ പോയിസൺ കൺട്രോൾ സെന്റർ അറിയിക്കുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ സ്രവം ഉണക്കി രാസവസ്തുക്കൾ വേർതിരിച്ച് സിഗററ്റിനൊപ്പം ഉപയോഗിക്കുകയാണ് ലഹരി ഉപയോഗിക്കുന്നവർ ചെയ്യുന്നത്. തവളകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് അവയുടെ വംശനാശത്തിന് ഇടയാക്കുമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.