ബത്തേരി : വിദ്യാർഥികളുടെ പൊതുവിജ്ഞാന വർധനവിനും LSS, USS, NMMS, NTSE, LDC തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകി വിദ്യാർഥികൾക്കു മത്‌സര പരീക്ഷകളെ നേരിടാനുള്ള കഴിവ് വർധിപ്പിക്കുന്നതിന് പൊതുവിജ്ഞാന ക്ലബ്ബുകൾ രൂപീകരിക്കുന്നു . 2023 ജനുവരി അവസാനവാരം 3 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന സ്‌കൂളുകളിൽ നിന്നും നോഡൽ അധ്യാപകർ തിരഞ്ഞെടുത്ത 2 വീതം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും . വിജയികൾക്കും ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നൽകും . ബത്തേരി അസംപ്‌ഷൻ യു പി സ്‌കൂളിൽ വെച്ച് നടന്ന മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി യോഗത്തിൽ വെച് സ്‌കൂളുകൾക്ക് നഗര സഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി പൊതുവിജ്ഞാന നോടീസ് ബോർഡുകൾ വിതരണം ചെയ്തു . പദ്ധതിയുടെ ഉത്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു . എം ഇ സി കൺവീനർ പി എ അബ്ദുൾനാസർ വിഷയാവതരണം നടത്തി. സന്തോഷ് ടി പി , സൈനബ സി എ , സജി ടി ജി , സ്റ്റാന്റലി ജേക്കബ് , വിഷ്ണു കെ ബി എന്നിവർ സംസാരിച്ചു .

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






