മാനന്തവാടി: എല്ലാ മനുഷ്യർക്കും പരസ്പര സ്നേഹത്തിൽ ഒന്നായിച്ചേരുവാനുള്ള രക്ഷയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് പകർന്ന് നൽകുന്നതെന്ന് മാനന്തവാടി സഹായ മെത്രാൻ മാർ ഡോ. അലക്സ് താരാ മംഗലം പറഞ്ഞു. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഐക്യ ക്രിസ്തുമസ് ആഘോഷങ്ങളുടെ പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നഗരസഭ അധ്യക്ഷ സി. കെ. രത്നവല്ലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. നവാഭിഷിക്തനായ മാനന്തവാടി സഹായ മെത്രാൻ മാർ ഡോ. അലക്സ് താരാമംഗലത്തെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ബേബി ജോണിനെയും ചടങ്ങിൽ ആദരിച്ചു. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ആസ്വാദ്യമായ കലാ പ്രോഗ്രാമുകളും നടന്നു. വിവിധ ക്രിസ്തീയ സഭകളിലെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രോഗ്രാം മാനന്തവാടി നഗരത്തിൽ ക്രൈസ്തവ സാക്ഷ്യം വിളിച്ചോതുന്നതായിരുന്നു. സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് എല്ലാ സഭയിലെയും വൈദികരും വിശ്വാസികളും ചേർന്ന് പ്രാർത്ഥന നടത്തി. തുടർന്ന് ഐക്യ ക്രിസ്തുമസ് റാലി ആരംഭിച്ചു. റാലി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ബേബി ജോൺ, .ഫാ. ജിമ്മി ജോൺ മൂലയിൽ, റവ. ഡോ. എൻ. പി. ഷാജി, റവ. റെറ്റി ജോൺ സ്കറിയ, ജെഫിൻ ഒഴുങ്ങാലിൽ, ഫാ. റോയ്സൺ ആന്റണി, ഫാ. എൽദോ മനയത്ത്, ഫാ. വർഗീസ് മറ്റമന, ഫാ. ജോർജ് നെടുന്തള്ളി, സിസ്റ്റർ ഡിയോണ, ജനറൽ ജയിംസ് മാത്യു മാനേലിൽ, എം. കെ. പാപ്പച്ചൻ , കെ. എം. ഷിനോജ്, ഷീജ ഫ്രാൻസിസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







