അര്‍ജന്റീനയുടെ ജയത്തില്‍ മതിമറന്നു; വസ്ത്രമുരിഞ്ഞ് അര്‍ജന്റീന ആരാധിക

ദോഹ: 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷത്താല്‍ മതിമറന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കൂടിയിരുന്നവരും തങ്ങള്‍ക്ക് മുന്നിലുള്ള ആ മനോഹര കാഴ്ചയെ എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും കരഞ്ഞു, ചിരിച്ചു, കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു അര്‍ജന്റീന ആരാധികയുടെ ആഹ്‌ളാദപ്രകടനം കുറച്ച് അതിരുവിട്ടു.

നിശ്ചിതസമയത്തും അധികസമയത്തും സമനിലയിലായ ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോണ്‍സാലോ മൊണ്ടിയെലിന്റെ കിക്ക് വലയില്‍ കയറിയതിനു പിന്നാലെ ലോകമെമ്പാടും അര്‍ജന്റീന ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഈ ആരാധിക ധരിച്ചിരുന്ന മേല്‍വസ്ത്രം ഊരിയെറിയുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിടുകയും ചെയ്തു.

എന്നാല്‍, ഈ പ്രവൃത്തി ആരാധികയ്ക്ക് തലവേദനയായേക്കും. ഖത്തറില്‍ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാണ്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിന് ഒരുങ്ങിയതുതന്നെ. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്നും ഖത്തര്‍ അറിയിച്ചിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമത്തില്‍ പറയുന്നത്.

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഴിച്ചുപണിക്ക് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ്

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.