മാനന്തവാടി :രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള ബഹുമതിയായ ഗോപാൽ രത്ന അവാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാനന്തവാടി ക്ഷീരസംഘം ഭാരവാഹികൾക്ക് പയ്യമ്പള്ളി ക്ഷീരകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫെറോന ചർച്ച് വികാരി റവ.ഫാദർ സുനിൽ വട്ടുക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ജോസ് ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ,
അർബൻ ബാങ്ക് ഡയറക്ടർ കെ എം
വർക്കിമാസ്റ്റർ , ജോണി വി.ജെ. ബിജുഅമ്പിത്തറ, സണ്ണി ജോർജ് , പി.ടി ബിജു എന്നിവർ പ്രസംഗിച്ചു. ബെന്നി ഐസക് സ്വാഗതവും പി.വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ