മാസ്‌കും സാനിറ്റൈസറും ആവശ്യത്തിന് കരുതിക്കൊള്ളൂ, നിർബന്ധമാക്കിയേക്കും: പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ഉടൻ ലഭിക്കും. ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്‌ക് ഉപയോഗം, സാമൂഹിക ആകലം എന്നിവ പാലിക്കാനും നിർദേശമുണ്ടാകും.

ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം ഇന്ത്യയിൽ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കുന്നത്. മികച്ച കരുതൽ നടപടികൾ കൊണ്ട് ചെറുക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാൽ തുടർന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.

പോസിറ്റീവ് സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇൻസാകോഗ് ലാബുകളിലേക്കയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്താകെ 38 ലാബുകൾ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് അയയ്ക്കണം. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നമാണ് നിർദ്ദേശം.

ഗുജറാത്തിൽ യു.എസിൽ നിന്ന് വഡോദരയിൽ എത്തിയ ഇന്ത്യൻ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദിൽ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.

ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡന്മാർക്ക് എന്നീ രാജ്യങ്ങളിലുൾപ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബീജിംഗിൽ 40 ശതമാനത്തിലധികം പേരും കൊവിഡ് ബാധിതരായെന്നാണ് സൂചന.

അതിവേഗ വ്യാപനം

ഒമിക്രോൺ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിൻ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ല

അമേരിക്കയിൽ 5 ശതമാനവും യു.കെയിൽ 7.26 ശതമാനവും ബി.എഫ് 7 കേസുകൾ. ഈ രാജ്യങ്ങളിൽ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയിൽ രൂക്ഷമാണ്. ബീജിംഗിൽ 40 ശതമാനവും കൊവിഡ് ബാധിതർ

ലക്ഷണങ്ങൾ

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്

രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ സജീവമായ കേസുകൾ 3,408

സംസ്ഥാനത്ത് വീണ്ടും ജാഗ്രത ശക്തമാക്കും. കൊവിഡ് കേസുകൾ കുറവാണെങ്കിലും ലക്ഷണങ്ങളുള്ളവരുമായി ഇടപഴകരുത്. മാസ്ക് വയ്ക്കണം.

-പിണറായി വിജയൻ

മുഖ്യമന്ത്രി

` പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. ഇങ്ങനെ ചികിത്സ തേടിയെത്തുന്നവർക്ക് കൊവിഡ് ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പരിശോധന വർദ്ധിപ്പിക്കും.”

-വീണാ ജോർജ്,

ആരോഗ്യമന്ത്രി

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…

കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽ നാളെ (നവംബര്‍ 14) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം. ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ

ഗുബിണി മൂങ്ങയും പക്ഷി പാവകളുമായി മനു ജോസെത്തി; ഹെക്ക്ബണക്കിലേ പക്ഷി മേള ഇനി പക്ഷികളുടെ പറുദീസയാകും

കൽപ്പറ്റ: വയനാട് പക്ഷിമേളയ്ക്കായി തിയേറ്റർ സാമൂഹ്യ മാറ്റത്തിനുപയോ ഗിക്കാവുന്ന സർഗ്ഗാത്മകമായ കണ്ണിയാക്കി മാറ്റി പ്രവർത്തിക്കുന്ന ആല (സെന്റർ ഫോർ കൾച്ചർ ആൻ്റ് ആൾട്ടർ നേറ്റീവ് എഡ്യൂക്കേഷൻ) സ്ഥാപക ഡയറക്ടറും സഹ പ്രവർത്തകരും പക്ഷി പാവകളുമായി

പുല്‍പ്പള്ളിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ

പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജ്ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന

Latest News

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.