ബത്തേരി : വയനാട് ജില്ലയിലെ വിദ്യാർത്ഥികൾ ഭാഷയിലും ഗണിതത്തിലും വളരെ പിന്നിലാണെന്ന് നാഷണൽ അച്ചീവ്മെന്റ് സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിനായി ആശയ രൂപീകരണത്തിന് ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെയും , പി ടി എ , ജനപ്രതിനിധികൾ , വിദ്യാഭ്യാസ വിദഗ്ധർ , പട്ടികവർഗ വികസന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു . എല്ലാ കുട്ടികൾക്കും എഴുതാനും വായിക്കാനും ഗണിതത്തിലും അറിവ് നേടാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കണം എന്നും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകിയും ആശയവിനിമയ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട് എന്നും തീരുമാനിച്ചു. പി ടി എ , ജനപ്രതിനിധികൾ , സന്നദ്ധ സംഘടനകൾ , പട്ടികവർഗ വികസനവകുപ്പ് എന്നിവരുടെ സഹായം തേടാനും സ്‌കൂൾ തലത്തിൽ എസ് ആർ ജി കൂടി വിദ്യാലയത്തിന് അനുസൃതമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാനും, എം ഈ സി യോഗത്തിൽ അവതരിപ്പിക്കാനും യോഗം പ്രധാനാദ്ധ്യാപകരെ ചുമതല പ്പെടുത്തി . നഗരസഭ തലത്തിൽ മാതൃകാ ചോദ്യങ്ങൾ തയ്യാറാക്കുകയും 2023 ഫെബ്രുവരി അവസാന വാരം മുനിസിപ്പൽ തല അച്ചീവ്മെൻറ് സർവ്വേ നടത്തി പഠന പുരോഗതി വിലയിരുത്താനും തീരുമാനിച്ചു . ഏപ്രിൽ , മെയ് മാസങ്ങളിൽ തുടർ പ്രവർത്തനങ്ങളും , പഠന ക്യാമ്പുകളും സംഘടിപ്പിക്കാനും 2023 ജൂൺ മാസത്തിൽ വീണ്ടും അച്ചീവ്മെൻറ് സർവ്വേ നടത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും ശില്പ ശാല അഭിപ്രായപെട്ടു. സുൽത്താൻ ബത്തേരി ഡയറ്റിൽ വെച്ച് നടന്ന ശില്പശാല മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉത്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു . ഡയറ്റ് പ്രിൻസിപ്പൽ ഡോ അബ്ബാസ് അലി ടി കെ വിഷയാവതരണം നടത്തി. എ ഇ ഓ എബ്രഹാം വി ടി , എ ടി ഡി ഓ മജീദ് എം , അബ്ദുൽ അസിസ് എം , ജംഷീർ അലി , സന്തോഷ് ടി പി , സൈനബ സി എ , ജോളിയാമ്മ മാത്യു , ഗോപകുമാർ ജി , ഡോളി എൻ ജെ , ഹസ്സൻ കുട്ടി കെ എം ,ആൽബിൻ തോമസ് , പി എ അബ്ദുൾനാസർ , അനീഷ എം എന്നിവർ സംസാരിച്ചു .

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ