ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ. ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി.
സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, വായ്പ തുടങ്ങി പുതിയമേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് കമ്പനിയെ സ്വതന്ത്രമാക്കുന്നതെന്ന് സ്ഥാപകനും സി.ഇ.ഒ.യുമായ സമീര്‍ നിഗം പറഞ്ഞു.ഉടമസ്ഥാവകാശം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഫോണ്‍പേയിലെ പ്രധാന ഓഹരിയുടമകള്‍ വാള്‍മാര്‍ട്ട് തന്നെയാണ്.
രാജ്യത്തെ ഏറ്റവുംവലിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയെ 2016-ലാണ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയത്. 40 കോടിയിലധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി
പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.







