കാലം മാറി, ടെക്നോളജിയും; പ്രേമിക്കുന്നതിലും സജീവമായി ഇടപെടാൻ ഇനി സാങ്കേതിക വിദ്യ

ജോലി ചെയ്യുന്നതിലും പ്രേമിക്കുന്നതിലുമൊക്കെ ഇടപെടാൻ ഇനി സാങ്കേതിക വിദ്യ കൂടിയുണ്ടാകും. ഇത് സംബന്ധിച്ച ടെക്നോളജികളെല്ലാം നിലവിലുണ്ട്. എന്നാൽ അവയിൽ പലതും വേണ്ടത്ര സജീവമായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്‌സ് എന്നീ മേഖലകളിലാണ് വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ മാത്രം എഐ സേർച്ചിന്റെ കാര്യമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷം എഐ സർവവ്യാപിയാകുമെന്നാണ് പ്രവചനങ്ങൾ. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ ഇത് പെട്ടെന്ന് അറിയുമെന്നാണ് പ്രവചനം. ഇന്റർനെറ്റ് സേർച്ചിൽ മുതൽ സ്മാർട്ട് ഹോം, ഓൺലൈൻ ഷോപ്പിങ്, മാപ്‌സ് ഉപയോഗിച്ചുള്ള യാത്ര, വിനോദ വ്യവസായം, ഷെഡ്യൂളുകൾ, തുടങ്ങി നിരവധി മേഖലകളിൽ വരെഎഐയുടെ പ്രഭാവം കാണും. തീ, വൈദ്യുതി എന്നിവയെക്കാൾ പ്രാധാന്യമേറിയതാകും എഐ എന്നാണ് വിലയിരുത്തൽ. എഐ കേന്ദ്രീകൃത ഉല്പന്നമായി സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. മനുഷ്യന്റെ പല ജോലികളും നഷ്ടമാകാനും ഇത് കാരണമായേക്കാം. എഐയുടെ സഹായത്തോടെ പരിപൂർണമായും പുതിയ ചിത്രങ്ങളും സ്വരങ്ങളും വിവരങ്ങളും വരെ സൃഷ്ടിക്കപ്പെട്ടേക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല.

അകലെയായിരിക്കുമ്പോഴും അടുപ്പം അനുഭവിപ്പിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയായ മെറ്റാവേഴ്‌സ് ആണ് മറ്റൊന്ന്. വെബ് 3.0 ഇതിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. വ്യക്തി എന്ന നിലയിലും ഉപയോക്താവ് എന്ന നിലയിലും ഇത് വ്യത്യാസമുണ്ടാക്കും. ഓഗ്‍മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്‌ചെയ്ൻ എന്നീ സാങ്കേതികവിദ്യകൾ ഒരുമിച്ചു പ്രവർത്തിക്കാനും ഇത് സഹായിക്കും. വെർച്വൽ വീടുകൾ വഴി ഒരുമിച്ച് നില്ക്കാനും അവസരമൊരുങ്ങും.ഇതിനു പിന്നാലെ വെർച്വൽ റോഡുകളും റെയിലുകളും കാറുകളും ട്രെയിനുകളും നിലവിൽ വന്നേക്കാം. വീചാറ്റ് പോലെയുള്ള സൂപ്പർ ആപ്പുകളുടെ സാന്നിധ്യവും തള്ളിക്കളയാനാകില്ല. പുതിയ ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് മുതൽ റിലയൻസും ടാറ്റായും ഈ സങ്കൽപ്പത്തിന് പിന്നാലെയുണ്ട്. എല്ലാത്തിനും ഒരു ആപ്പ് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ വെർച്വൽ ജീവിതത്തിലേക്ക് ആളുകൾ കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാന്‌‍ ഡിജിറ്റൽ ഇമ്യൂൺ സിസ്റ്റങ്ങളും നിലവിൽ വന്നേക്കും. നിരീക്ഷണം, എഐ-ഓഗ്മെന്റഡ് ടെസ്റ്റിങ്, കാര്യങ്ങൾ താറുമാറാകാതിരിക്കാനുള്ള സാങ്കേതികവിദ്യ, സൈറ്റ് റിലയബിലിറ്റി എൻജിനീയറിങ് (എസ്ആർഇ), സോഫ്റ്റ്‌വെയർ സപ്ലൈ ചെയിൻ സുരക്ഷ എ
ന്നിവയെ ഉൾപ്പെടുത്തിയാകാം ഇതിന്റെ പ്രവർത്തനം.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.