16 കോടി മുടക്കി 406.75 കോടി നേടിയ അത്ഭുതചിത്രം: കാന്താരിയിലെ താരങ്ങൾക്ക് നൽകിയ പ്രതിഫല കണക്കുകൾ പുറത്ത്; ഇവിടെ വായിക്കാം.

കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം, ഒരേ സമയം പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും നേടിയിരുന്നു. ബോക്‌സ് ഓഫീസിലും ചിത്രം വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്ന് 406.75 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിന്റെ തീയറ്റര്‍ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും എത്തിയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നിന്നും നേടുന്നത്. സിനിമ വന്‍ വിജയം നേടിയതിന് പിന്നാലെ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. ഇപ്പോഴിത താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവന്നിരിക്കുകയാണ്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത റിഷഭ് ഷെട്ടിക്ക് സിനിമയുടെ വിജയത്തില്‍ വലിയ പങ്കാണ് ഉണ്ടായിരുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അദ്ദേഹത്തിന് 4 കോടി രൂപയാണ് പ്രതിഫലം നല്‍കിയതെന്നാണ് വിവരം.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുരളിയായി വേഷമിടുന്ന കിഷോറിന് ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട നായിക സപ്തമി ഗൗഡയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് വിവരം. ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത് കുമാറിന് ലഭിച്ചത് 40 ലക്ഷം രൂപയാണ്. സുധാകര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രമോദ് ഷെട്ടി 60 ലക്ഷം രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് വാങ്ങിയത്.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.