ബത്തേരി: ജില്ലാ കളക്ടർ , നേവി ഉദ്യോഗസ്ഥ , ഐ പി എസ് , കൃഷി ഓഫീസർ , തുടങ്ങിയ സ്വപ്‌നങ്ങൾ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശുമായി പങ്കുവച്ച് ഫ്ലൈ ഹൈ വിദ്യാർത്ഥികൾ. ബത്തേരി നഗരസഭയിലെ വിദ്യാലയ ങ്ങളിൽ പഠിക്കുന്ന പ്രതിഭാധനരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നടപ്പാക്കുന്ന മത്സരപരീക്ഷ പരിപോഷണ പദ്ധതി ഫ്‌ളൈ ഹൈ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുമായി ചെയർമാൻ ടി കെ രമേശ് സംവദിച്ചു. അടുത്ത 10 വർഷം കൊണ്ട് പട്ടികവർഗ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് ബത്തേരി നഗരസഭ ദീർഘ വീക്ഷണത്തോടെ ആരംഭിച്ച ബഹുവർഷ പദ്ധതിയാണ് ഫ്ലൈ ഹൈ. ഇതുവരെ നടന്ന 6 ക്ലാസ്സുകളും ഉന്നത നിലവാരം പുലർത്തി എന്നും അവധി ദിനങ്ങളിൽ നടക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കാൻ ഇഷ്ടമാണെന്നും വിദ്യാർത്ഥികൾ അറിയിച്ചു . LSS, USS, NMMS , സൈനിക സ്‌കൂൾ , നവോദയ സ്‌കൂൾ , എന്നീ മൽസര പരീക്ഷകൾക്കൊരുങ്ങുന്ന നഗരസഭാ പരിധിയിലെ 16 സ്‌കൂളുകളിൽ നിന്നും മുനിസിപ്പൽ തല പ്രതിഭാ നിർണ്ണയ പരീക്ഷ നടത്തി തെരെഞ്ഞെടുത്ത 100 പട്ടികവർഗ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത് . പട്ടികവർഗ വിദ്യാർത്ഥികൾക്ക് പരിശീലത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ , യാത്രാ ക്കൂലി , പമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങൾ , ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകൾ, പൊതുവിജ്ഞാന ക്വിസ് മത്സരം, എന്നിവയാണ് പ്രോജെക്ടിന്റെ സവിശേഷത. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ജംഷീർ അലി , അസീസ് മാടാല, എം എസ് വിശ്വനാഥൻ , അബ്ദുൽ നാസർ പി എ , ജിജി ജേക്കബ്, സുമേഷ് കെ ഇ , അഷിത കെ എന്നിവർ സംബന്ധിച്ചു

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല