പയര്‍മണി തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത് -ഗീതു ദമ്ബതികളുടെ മകള്‍ റിതികയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നില്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികള്‍ വാരിവായിലിടുകയായിരുന്നു കുഞ്ഞ്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടന്‍ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്







