വാളാട്, വാളാട് പുത്തൂർ കാരുണ്യ റെസ്ക്യൂ ടീമും കീസ്റ്റോൺ ഫൗണ്ടേഷനും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തും ചേർന്ന് ദുരന്തനിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കാരുണ്യ റെസ്ക്യൂ ടീം പ്രസിഡന്റ് ഷൗക്കത്തലി സ്വാഗതവും തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം പിസിയുടെ അധ്യക്ഷതയിൽ കവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ സി ജോയ് യോഗം ഉദ്ഘാടനം ചെയ്തു. കീറ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ അഡ്വക്കേറ്റ് കെ ജി രാമചന്ദ്രൻ, മറ്റു വാർഡ് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ സാമൂഹിക സന്നദ്ധപ്രവർത്തകരെ ദുരന്ത സമയങ്ങളിൽ മുൻകരുതൽ എടുക്കുവാനും അടിയന്തിര പ്രവർത്തനങ്ങൾ നടത്തുവാനും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച പരിപാടിയിൽ പൾസ് എമർജൻസി ടീമിന്റെ പ്രതിനിധികളായ ആനന്ദൻ സലീം മുബീർ ഷാ എന്നിവർ ക്ലാസുകൾ എടുക്കുകയും ക്യാമ്പ് നിയന്ത്രിക്കുകയും ചെയ്തു. സെക്രട്ടറി സാബിത്ത് നന്ദിയും പറഞ്ഞു

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല