കില്ലാടികൾ അരങ്ങു വാണ സപ്തദിന ക്യാമ്പിന് സമാപനമായി

കൽപ്പറ്റ :ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ഡിസംബർ 26 നാരംഭിച്ച സപ്തദിന സഹവാസ ക്യാംപ് “വെളിച്ചം 2022”
സമാപിച്ചു. ജില്ലയിലെ 54 യൂനിറ്റുകളിലെ 2200 വൊളണ്ടിയർമാർ വിവിധ വിദ്യാലയങ്ങളിലായി സമൂഹത്തിന് വെളിച്ചം പകർന്നു .
ലഹരി വിരുദ്ധ പ്രചാരണ പരിപാടികളായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം .ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തെരുവുനാടകാവതരണം ,കില്ലാടി പാവ നിർമ്മാണം,ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

നാടൻ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന “തേൻ കനി “, “ഹരിത സംസ്കൃതി ” എന്ന അടുക്കളത്തോട്ട നിർമ്മാണം , “നിപുണം ” എന്ന പേരിലുള്ള തൊഴിൽ പരിശീലന പരിപാടി , “സ്നേഹസന്ദർശനം ” എന്ന പേരിലുള്ള വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് വിവരശേഖരണം, “ഉജ്ജീവനം “എന്ന പേരിൽ ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനം ,അടിസ്ഥാന ജനവിഭാഗങ്ങളുടെ ,ജീവിതരീതി തൊഴിൽ സർഗ്ഗ വൈഭവം എന്നിവ പരിചയപ്പെടുത്തുന്ന “ഗ്രാമദീപിക “, “സന്നദ്ധ”മെന്ന പ്രഥമശുശ്രൂഷ ബോധവൽക്കരണം , “സുസ്ഥരാരോഗ്യം ” എന്ന കാലാവസ്ഥ വ്യതിയാന ബോധവൽക്കരണം,നേതൃത്വ – പ്രസംഗം പരിശീലനം , തനതു പ്രവർത്തനങ്ങൾ എന്നിവ വെളിച്ചം 2022 എന്ന പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്യാംപിലെ വ്യത്യസ്തവും വൈവിധ്യവുർന്ന പ്രൊജക്റ്റുകളെ നാട് മുഴുവൻ ഏറ്റെടുത്തു .

54 യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർമാർ , പ്രിൻസിപ്പൽമാർ , അധ്യാപകർ, പി ടി എ ഭാരവാഹികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർ പരിപാടികളുടെ സംഘാടകരായി .

ഈ വർഷത്തെ ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം വയനാട് ജില്ലയിലെ കാട്ടിക്കുളം സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർവഹിച്ചത് .ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്,ക്ലസ്റ്റർ കൺവീനർമാരായ ഹരി എ,രവീന്ദ്രൻ കെ ,രാജേന്ദ്രൻ എം കെ ,ബിജുകുമാർ പി ,രജീഷ് എ വി എന്നിവർ നേതൃത്വം നൽകി.

ജില്ലാതല സമാപനം വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ ഉദ്ഘാടനം ചെയ്തു . എൻ സി കൃഷ്ണകുമാർ,റഫീഖ് എ കെ ,ഹഫ്സത്ത് സി കെ,സീതാ വിജയൻ,
മുജീബ് റഹ്മാൻ എ . ഷീജോ കെ. ജെ.
ആയിഷ റസാഖ് , മനോജ് കെ. വി ,സുനിത വി കെ
,സക്കീർ ഹുസൈൻ ,
സുനിത വി കെ ,
ആണ്ടൂർ ബാലകൃഷ്ണൻ ,
സുഭാഷ് വി പി ,മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.

ഫാറ്റിലിവര്‍ മാറാന്‍ അഞ്ച് തരം പച്ചക്കറികള്‍ കഴിക്കാം

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) ഇന്ന് യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്. സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. രോഗം മാറാന്‍ മരുന്നുകള്‍ ഉണ്ടെങ്കിലും ജീവിത

കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ദഹനക്കേടും വയറ്റിലെ അസ്വസ്ഥതയുമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍

മെസി തന്നെ താരം; അങ്കോളയെ തോൽപ്പിച്ച് അർജന്റീന

അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ

സൗജന്യ ബേക്കറി നിര്‍മ്മാണത്തില്‍ പരിശീലനം

ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് പുത്തൂര്‍വയല്‍ എസ്.ബി.ഐ ആര്‍സെറ്റിയില്‍ നവംബര്‍ 17 ന് ആരംഭിക്കുന്ന സൗജന്യ കേക്ക്- ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 7012992238,

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്

ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.