പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് എമ്പാടും വാഹനാപകട പരമ്പര; റോഡിൽ പൊലിഞ്ഞത് 10 ജീവനുകൾ: വിശദാംശങ്ങൾ വായിക്കാം.

പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകള്‍. തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ആലപ്പുഴയില്‍ പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ച്‌ രണ്ടു യുവാക്കളാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് സൈനികന് ജീവന്‍ നഷ്ടമായി.
ആലപ്പുഴയില്‍ ജില്ലാ ക്രൈം റേക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ്‌ എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അടൂര്‍ ഏനാത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്‌ ‌ഏനാത്ത് സ്വദേശിയായ തുളസീധരന്‍ മരിച്ചു.
തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കിളിമാനൂരില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് സൈനികനായ ആരോമല്‍ (25) മരിച്ചത്. ഉച്ചയോടെ മേല്‍പ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ ഒറ്റശേഖരമംഗലം സ്വദേശി വിജിന്‍ദാസും മരിച്ചു. കഴിഞ്ഞദിവസം കുളച്ചലിലെ കേറ്ററിങ് സര്‍വീസ് കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.
ഇടുക്കി അടിമാലിയില്‍ ബസ് മറിഞ്ഞാണ് ഒരു വിദ്യാര്‍ഥി മരിച്ചത്. മലപ്പുറം സ്വദേശിയായ മില്‍ഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍പ്പെട്ടത്. 70 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 40ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോഴിക്കാട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ നെല്യാളി സ്വദേശി ശ്യമള (65)യ്ക്ക് ജീവന്‍ നഷ്ടമായി. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാന്‍്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് കക്കോടിയില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികനാണ് ജീവന്‍ നഷ്ടമായത്. കക്കോടി സ്വദേശി ചെറിയേടത്ത് ബിജുവാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

പത്തനംതിട്ട ളാഹയില്‍ പമ്ബയില്‍ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. 15 ശബരിമല തീര്‍ഥാടകര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും നില ഗുരുതരലമല്ല. വയനാട് പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്ത സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കടയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.

പ്രവേശനം ആരംഭിച്ചു.

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഫീസ് ഓട്ടോമേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്,

ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി തടികള്‍, ബില്ലറ്റ്, വിറക് എന്നിവ ഡിസംബര്‍ ഏഴിന് ഇ-ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍

ലോക പ്രമേഹ ദിനം: രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ചുണ്ടേല്‍ കാപ്പി ഗവേഷണ കേന്ദ്രത്തില്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസ വാടക വ്യവസ്ഥയില്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 24 ന്

വാഹന ലേലം

ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ്, വൈത്തിരി, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 30 വാഹനങ്ങള്‍ നവംബര്‍ 21 രാവിലെ 11 മുതല്‍ വൈകിട്ട്

ഒരു ദിവസം ഒരാള്‍ക്ക് എത്ര മുട്ട കഴിക്കാം? കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മുട്ട സഹായിക്കുമോ?

മുട്ട പോഷകങ്ങളുടെ കലവറയാണ്. ഒരു വലിയ മുട്ടയില്‍ നിന്ന് ഏകദേശം 6-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ഡി, ഇ, ബി-12, എന്നവയും കോളിന്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.