തദ്ദേശഭരണം;തിരസ്‌കൃതരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാകണം-എച്ച്.ഡി ദേവഗൗഡ

വെള്ളമുണ്ടഃപരമ്പരാഗത സമൂഹത്തിലെ വിവേചനാത്മകവും അധിനിവേശപരവുമായ അധികാര വാഴ്‌വിനെതിരായ ഉപാധിയായി മാറിയ തദ്ദേശഭരണ സംവിധാനത്തെ
തിരസ്‌കൃതരുടെ ഉന്നമനത്തിനായി
കൂടുതൽ സക്രിയമാക്കാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യവ്യവസ്ഥയിൽ ബാഹ്യതലത്തിൽ നിന്നും, ഗ്രാമീണ സമൂഹത്തിലേക്ക് സോഷ്യലിസ്റ്റ് ആശയഗതി സന്നിവേശിപ്പിച്ചുകൊണ്ട്
സമൂഹത്തിലെ അതിസാധാരണരും, തിരസ്‌കൃതരും, പാർശ്വവല്കൃതരും, വെല്ലുവിളി നേരിടുന്നവരുമായ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന രൂപത്തിൽ ജനപ്രതിനിധികളുടെ മനോഘടന രൂപപെടണമെന്നും ദേവ ഗൗഡ അഭിപ്രായപ്പെട്ടു.

ക്ഷേമോത്സവത്തോടനുബന്ധി ച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം ചെയ്ത ഇരുനൂറോളം സവിശേഷ വ്യക്തിത്വങ്ങളെ പുതുവസ്ത്രവും അംഗീകാര പത്രവും നൽകി ആദരിച്ചു.

കോവിഡ് കാലത്ത് സജീവമായ ഇടപെടൽ നടത്തിയ ആശ വർക്കേഴ്സ്, അംഗൻവാടി ടീച്ചേഴ്സ്‌,ഹെൽപ്പേഴ്‌സ്,ന്യൂട്രീ മിക്സ് തൊഴിലാളികൾ തുടങ്ങി നൂറ്റമ്പത്തോളം വരുന്ന വനിതകൾക്ക് സാരി വിതരണവും നടത്തി.
അതുപോലെ ഡിവിഷൻ പരിധിയിലെ പതിനഞ്ചോളം വരുന്ന ലൈബ്രെറിയന്മാരെയും ഖാദി മുണ്ടും ആദരവ്പത്രവും നൽകി അനുമോദിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗങ്ങളായ തോമാസ് പൈനാടത്ത്,ശാരദ അത്തിമറ്റം,സ്മിത മേരി ജോയ്,എം.മുരളീധരൻ,വിനോദ് പാലിയാണ, കെ. അഹ്‌മദ്‌ മാസ്റ്റർ,കെ.കെ ചന്ദ്രശേഖരൻ,എം.കെ ജയരാജൻ,വി.കെ.ശ്രീധരൻ,പ്രേം രാജ്,ജ്യോതി എം എസ്,റഫീഖ് വെള്ളമുണ്ട,വിനോദ് ചിത്ര,ഡോ. മുഹമ്മദ് സുഹൈൽ, ജാഫർ സി,സുമിത,ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ വാർഷിക പരിപാടികളാണ് ‘ക്ഷേമോത്സവം’ത്തിന്റെ ഭാഗമായി ക്രമീകരിച്ചത്.

വയനാട്@2030 എന്ന വിഷയത്തിലുള്ള
ടേബിൾ ടോക്ക്,
ഗോത്രായനം ട്രൈബൽ
എക്സിബിഷൻ,
ലഹരി വിരുദ്ധ കോൺക്ലേവ്,
ആയോധന കലകളുടെ പ്രദർശനം,വിദ്യാർത്ഥികൾക്കായുള്ള സർഗദിനം,പരിസ്ഥിതി സെമിനാർ എന്നിങ്ങനെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വാർഷികാനുബന്ധ പരിപാടികളാണ് നടക്കുന്നത്.

പണിപ്പുരകുടിനീർ സമർപ്പണവും പ്ലാന്റ് പോട്ട് വിതരണവും നടക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി ലക്കി ഡ്രൊ ബോക്സും ഒരുക്കിയിട്ടുണ്ട്.

ജനപ്രതിനിധി എന്ന നിലക്ക് കഴിഞ്ഞ
രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും
തുടർ വികസനത്തിനുള്ള സമഗ്ര ആലോചനകൾ രൂപപെടുത്താനുമാണ് ‘ക്ഷേമോത്സവം’ ലക്ഷ്യമിടുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

ഫാറ്റിലിവര്‍ മാറാന്‍ അഞ്ച് തരം പച്ചക്കറികള്‍ കഴിക്കാം

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) ഇന്ന് യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്. സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. രോഗം മാറാന്‍ മരുന്നുകള്‍ ഉണ്ടെങ്കിലും ജീവിത

കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ദഹനക്കേടും വയറ്റിലെ അസ്വസ്ഥതയുമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍

മെസി തന്നെ താരം; അങ്കോളയെ തോൽപ്പിച്ച് അർജന്റീന

അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ

സൗജന്യ ബേക്കറി നിര്‍മ്മാണത്തില്‍ പരിശീലനം

ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് പുത്തൂര്‍വയല്‍ എസ്.ബി.ഐ ആര്‍സെറ്റിയില്‍ നവംബര്‍ 17 ന് ആരംഭിക്കുന്ന സൗജന്യ കേക്ക്- ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 7012992238,

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്

ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.