തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം പേര്യ കൈപ്പാണി റഫീഖിന്റെയും, നസീമയുടേയും മകനും പേര്യ ഹൈസ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിയാദ് (13) ആണ് മരിച്ചത്. വൈകുന്നേരത്തോടെ മാനന്തവാടി ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട റെജിയുടെ വിയോഗത്തെ തുടര്‍ന്ന് കുട്ടി മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.റാസിഖ്, ആസിഫ് എന്നിവര്‍ സഹോദരങ്ങളാണ്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്