മാനന്തവാടി ടൗണിൽ എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയും സംഘവും
ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 650ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.കുഞ്ഞോം സ്വദേശിയായ പന്നിയോടൻ വീട്ടിൽ ഷെഫീഖ് പി.സി(23), കണ്ടത്തുവയൽ സ്വദേശിയായ കൊക്കോടൻ വീട്ടിൽ സബാദ്.കെ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ യാത്രചെയ്തിരുന്ന KL 72A 9837 സ്കൂട്ടി കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിൻ്റോ സെബാസ്റ്റ്യൻ ,അജേഷ് വിജയൻ ,വിപിൻ വിൽസൺ ,സനൂപ് എന്നിവർ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ