മണിക്കൂറിൽ 155 കി.മി; ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി ഉംറാൻ മാലിക്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി കശ്മീരി താരം ഉംറാൻ മാലിക്. ഇന്നലെ മുംബൈ വങ്കാഡെ സ്‌റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് താരത്തിന് റെക്കോർഡ് നേടിക്കൊടുത്തത്. ജസ്പ്രീത് ബുംറയുടെ (153.36) റെക്കോർഡാണ് കശ്മീരി താരം തകർത്തത്. വേഗത മാത്രമായിരുന്നില്ല റെക്കോർഡ് ബോളിന്റെ സവിശേഷത. 27 പന്തിൽ 45 റൺസുമായി ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച ദസുൻ ശനക വീണതും ഈ പന്തിലായിരുന്നു. ഉംറാന്റെ പന്തിൽ യുസ്‌വേന്ദ്ര ചഹൽ ശ്രീലങ്കൻ ക്യാപ്റ്റനെ പിടികൂടുകയായിരുന്നു.
വിജയലക്ഷ്യം നേടാൻ 20 പന്തിൽ നിന്ന് 34 റൺസ് ലങ്കൻ ടീമിന് വേണ്ടപ്പോഴായിരുന്നു ഈ മിന്നൽ പന്ത് നായകനെ വീഴ്ത്തിയത്. ഇന്നലത്തെ മത്സരത്തിൽ നാല് ഓവറിൽ 27 റൺസ് വിട്ടു കൊടുത്ത് രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്.
ഡൽഹി ഡെയർ ഡെവിൾസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു ഈ നേട്ടം. 2022 ഐ.പി.എല്ലിൽ ലോക്കി ഫെർഗൂസൻ (157.3) വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്. ഇതാണ് വേഗതയിൽ ഒന്നാമതുള്ളത്. ഉംറാൻ രണ്ടാമതാണ്.
ഇന്ത്യക്ക് നാടകീയ വിജയം

അവസാന പന്തിൽ ജയിക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത് നാല് റൺസ്. പന്ത് എറിയുന്നത് അക്സർ പട്ടേൽ. എന്നാൽ അവസാന പന്തിൽ ഒരു റൺസെടുക്കാനെ ചമിക കരുണരത്നക്കായുള്ളൂ. ഇതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ത്രില്ലിങ് ജയം. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. അടിച്ചും ഓടിയും ലങ്ക റൺസ് കണ്ടെത്തിയപ്പോൾ മത്സരത്തിന്റെ അവസാനം ത്രില്ലർ രൂപത്തിലായി. എന്നിരുന്നാലും ലങ്കയ്ക്ക് ജയിക്കാനായില്ല. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് തുടക്കത്തിലെ ലങ്കയെ വീഴ്ത്തിയത്. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ഇന്ത്യ നേടിയത്. മുൻനിര വീണുപോയിടത്ത് അവസാന ഓവറുകളിൽ തകർപ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്‌സർ പട്ടേലും ദീപക് ഹൂഡയും ചേർന്നാണ്. അഞ്ചിന് 94 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിങ്‌സിനെ ആറോവറിൽ 68 റൺസടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ അക്‌സർ പട്ടേൽ 20 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു.അതേസമയം മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ രണ്ടോവർ കഴിഞ്ഞതോടെ കളി ഇന്ത്യയുടെ കൈയ്യിൽ നിന്ന് വഴുതി മാറുന്ന കാഴ്ചക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. രണ്ടോവറിൽ സ്‌കോർബോർഡിൽ 23 റൺസ് അടിച്ചെടുത്ത ഓപ്പണിങ് സഖ്യം മഹീഷ് തീക്ഷണയാണ് പിരിച്ചത്. ടി20യിൽ അരങ്ങേറ്റം കുറിച്ച ഗില്ല് ഏഴ് റൺസോടെ പവലിയനിലെത്തി. വൺഡൌണായെത്തിയ സൂര്യകുമാർ യാദവിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. പത്ത് പന്തിൽ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവിനെ കരുണരത്‌നയാണ് മടക്കിയത്. ഇതിന് ശേഷമായിരുന്നു സഞ്ജുവിന്റെ വരവ്. പക്ഷേ കാത്തിരിപ്പുകൾക്കൊടുവിൽ ലഭിച്ച അവസരത്തിന്റെ ആഘോഷാരവങ്ങൾ അടങ്ങും മുൻപേ മലയാളി താരം നിരാശപ്പെടുത്തി. ഇന്ത്യ അഞ്ച് ഓവറിൽ 38ന് രണ്ട് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. ആവശ്യത്തിന് സമയവും 15 ഓവറുകളും മുന്നിലുണ്ടായിട്ടും ഏവരേയും നിരാശപ്പെടുത്തിക്കൊണ്ട് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു മടങ്ങിയത്. ധനഞ്ജയ ഡിസിൽവക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
ആദ്യം സഞ്ജു ഉയർത്തിയടിച്ച പന്ത് ശ്രീലങ്ക വിട്ടുകളഞ്ഞിരുന്നു. ധനഞ്ചയയുടെ പന്തിൽ സഞ്ജു നൽകിയ അവസരം അവസലങ്ക കൈക്കലാക്കിയെങ്കിലും ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയതായി തേഡ് അമ്പയർ കണ്ടെത്തുകയായിരുന്നു. അങ്ങനെ ലൈഫ് കിട്ടിയ താരത്തിന് പക്ഷേ അത് മുതലാക്കാൻ കഴിഞ്ഞില്ല. ആ രക്ഷപ്പെടലിന് ശേഷം രണ്ട് പന്തുകൾ മാത്രമാണ് സഞ്ജുവിന് തുടരാനായത്. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ലെങ്ത് ജഡ്ജ് ചെയ്യുന്നതിൽ പിഴച്ച സഞ്ജുവിന്റെ ബാറ്റിൽ തട്ടിയുയർന്ന പന്ത് മധുശങ്ക അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ്

വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം. Facebook

ട്രെയിനിൽ ‘കുപ്പി’ കൊണ്ടുപോയാൽ കുടുങ്ങുമോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പിടിവീഴും!

ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ

യുഡിഎഫിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി; വോട്ട് തള്ളി, മത്സരിക്കാന്‍ സാധിച്ചേക്കില്ല.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.