വിചിത്രമായ ഒരു സമ്മാനപ്പൊതി, അതു തുറന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിറച്ചുപോയി!

പലതരത്തിലുള്ള സാധനങ്ങള്‍ യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടയില്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ നടന്ന ഒരു സംഭവം എല്ലാവരെയും ഭയപ്പെടുത്തി. കാരണം സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഒരു പാക്കേജിനുള്ളില്‍ നിന്നും കണ്ടെത്തിയത് നാല് മനുഷ്യ തലയോട്ടികളാണ്.

വെള്ളിയാഴ്ചയാണ് മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് അയക്കാനായി എത്തിയ ഒരു പെട്ടിക്കുള്ളില്‍ നാല് മനുഷ്യ തലയോട്ടികള്‍ കണ്ടെത്തിയത്. വിചിത്രമായ മറ്റൊരു കാര്യം ഒരു ക്രിസ്തുമസ്സ് സമ്മാനപ്പൊതി പോലെയായിരുന്നു ഈ പെട്ടി പായ്ക്ക് ചെയ്തിരുന്നത്.
എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളില്‍ തലയോട്ടികള്‍ കണ്ടെത്തിയത്. എക്‌സ്-റേ മെഷീനില്‍ കാര്‍ഡ്‌ബോര്‍ഡ് പാക്കേജിനുള്ളില്‍ വിചിത്രമായ പാറ്റേണുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡിനെ ഷിപ്പിംഗ് ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാക്കേജ് തുറന്ന ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക്, അലുമിനിയം ഫോയില്‍ എന്നിവയില്‍ പൊതിഞ്ഞ നാല് മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി.

തലയോട്ടികള്‍ എങ്ങനെ ലഭിച്ചുവെന്നോ മെഡിക്കല്‍ ഗവേഷണത്തിനായി ഉള്ളതാണോ എന്ന കാര്യം വ്യക്തമല്ല, എന്തുതന്നെയായാലും ഇത് മെക്‌സിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെക്‌സിക്കോയിലെ മൈക്കോകാന്‍ സംസ്ഥാനത്തെ തെക്കന്‍ നഗരമായ അപാസ്റ്റിംഗനില്‍ നിന്ന് അമേരിക്കയിലെ സൗത്ത് കരോലിന സംസ്ഥാനത്തെ മാനിംഗ് നഗരത്തിലെ ഒരു വിലാസത്തിലേക്കുള്ളതാണ് ഈ പാക്കേജ്.

വയാഗ്രാസ് മയക്കുമരുന്ന് സംഘത്തിന്റെ നിയന്ത്രണത്തിലാണ് മൈക്കോകാന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അപാസ്റ്റിംഗന്‍. മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ പ്രദേശങ്ങളിലൊന്നാണ് ഇത്. അതുകൊണ്ടുതന്നെ ഈ പാക്കേജുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട്. പെട്ടി കസ്റ്റഡിയിലെടുത്ത മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.