1987ല്‍ ഒരു കിലോ ഗോതമ്പിന്‍റെ വില എത്രയെന്ന് അറിയാമോ? പഴയ ബില്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

1987ലെ ഒരു ബില്ലിന്‍റെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ച ബില്ലിലെ ഗോതമ്പിന്‍റെ വില കണ്ടാണ് സോഷ്യല്‍ മീഡിയ ഞെട്ടിയത്. ഒരു കിലോ ഗോതമ്പിന് അന്ന് വെറും ഒരു രൂപ 60 പൈസയായിരുന്നു വില.

തന്‍റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്‍റെ ജെ ഫോമാണ് പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ചത്. ‘ഗോതമ്പ് കിലോയ്ക്ക് 1.60 രൂപയായിരുന്ന കാലം. എന്‍റെ മുത്തച്ഛന്‍ 1987-ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വിറ്റ ഗോതമ്പ്’- എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തതും ട്വീറ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയതും. ‘1987-ല്‍ സ്വര്‍ണ്ണത്തിന്‍റെ വില 2570 രൂപയായിരുന്നു എന്നും അതിനാല്‍ ഇന്നത്തെ പണപ്പെരുപ്പവും സ്വര്‍ണ്ണത്തിന്‍റെ വിലയുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഗോതമ്പിന് വില 20 മടങ്ങ് കൂടുമല്ലോ’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
അതേസമയം, ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം തീരുമാനിച്ചു.ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള ഉപഭോക്താക്കൾക്കായി 15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഡിസംബർ 27 ന് ഗോതമ്പിന്റെ ശരാശരി ചില്ലറ വില കിലോയ്ക്ക് 32.25 രൂപയായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. കഴിഞ്ഞ വർഷം ഇത് കിലോയ്ക്ക് 28.53 രൂപയായിരുന്നു. ഗോതമ്പ് മാവിന്റെ (ആട്ട) വിലയും ഒരു വർഷം മുമ്പ് കിലോയ്ക്ക് 31.74 രൂപയായിരുന്നു. ഇപ്പോൾ അത് 37.25 രൂപയായി ഉയർന്നു.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും

മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി

വിനോദയാത്ര ;മുന്‍കൂട്ടി അറിയിക്കണമെന്ന് എംവിഡി

സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.