മാനന്തവാടിഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വയനാട്@2030 എന്ന വിഷയത്തിൽ ടേബിൾ ടോക്ക് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു.
ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി. പഴശ്ശി ലൈബ്രറി സെക്രട്ടറി വി .കെ പ്രസാദ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മോഡറേറ്റർ ആയിരുന്നു. ഡി.വൈ.എസ്.പി ചന്ദ്രൻ എ.പി,
ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ,കൗൺസിലർ പി.വി ജോർജ്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന വിധത്തില്‍ പ്രായോഗിക ചർച്ചകളാണ് പ്രധാനമായും ടേബിൾ ടോക്കിൽ ഉയർന്നു വന്നത്.വികസന പ്രവർത്തനങ്ങൾ
പൊതുജനങ്ങള്‍ക്ക് അനുഭവവേധ്യമാകുന്ന തരത്തിൽ ചിട്ടപ്പെടുത്തണമെന്ന് ചർച്ച അഭിപ്രായപ്പെട്ടു.
കൃഷിക്കാരുടെയും ക്ഷീരകര്‍ഷ കരുടെയും വരുമാനം ഉയര്‍ത്തുന്നതിനുളള പദ്ധതികള്‍, വിളകള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുളള പദ്ധതികള്‍, ഫുഡ് പാര്‍ക്കുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കല്‍, സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, വില്ലേജ്- ഫാം ടൂറിസം, മനുഷ്യ- വന്യ ജീവി സംഘര്‍ഷം ഒഴിവാക്കല്‍, മാതൃക ആദിവാസി കോളനി സ്ഥാപിക്കല്‍, തൊഴില്‍ വികസനം, സ്‌പോര്‍ട്‌സ്, സര്‍ക്യൂട്ട് ടൂറിസം, ജലസേചനം, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സബ് സെന്ററുകളും ആരംഭിക്കല്‍, ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ വിഷങ്ങളില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങള്‍ ടേബിൾ ടോക്കിൽ പങ്കെടുത്തവർ മുന്നോട്ട് വെച്ചു .
പ്രാദേശിക സർക്കാരുകൾ
പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോൾ അത് ജില്ലക്ക് അനുയോജ്യവും പരിസ്ഥിതി സൗഹൃദവും ആയിരിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സൂചിപ്പിച്ചു.
ജില്ലയിലെ പ്രധാനവിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുവാനുള്ള മാർഗങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. കുരുമുളക്, വാഴ, ഇഞ്ചി തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധി, പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തല്‍, ടൂറിസംവിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളുടെ ഉന്നമനം എന്നിവയെ സംബന്ധിച്ചും ഗൗരവമായ സംവാദങ്ങൾ ടേബിൾ ടോക്കിൽ നടന്നു.