തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം
ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പില്‍ പറയുന്നു. നിരോധനാജ്ഞക്ക് പകരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ഐഎംഎ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിനവര്‍ധന പതിനൊന്നായിരം കടന്നിരുന്നു. ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. ഇതോടെ ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി.