ഫിഫ ലോകകപ്പോടെ ഒന്നും അവസാനിക്കുന്നില്ല; ക്രിക്കറ്റ് മാമങ്കവും ഖത്തറിലേക്ക്

ദില്ലി: ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍ മഹരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നിവരാണ് കളിക്കുക. പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് വേദിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്്ഖ് അബ്ദുള്‍ അസീസ് ബിന്‍ സൗദ് അല്‍ തനി വ്യക്തമാക്കി. ഇക്കഴിഞ്ഞ സീസണില്‍ നാല് ടീമുകളാണ് കളിച്ചത്. 85 താരങ്ങള്‍ ലീഗിന്റെ ഭാഗമായിരുന്നു. ഇത്തവണ 60 മുന്‍താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. വീണ്ടും ക്രിക്കറ്റിന്റെ ഭാഗമാവാന്‍ കഴുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ഇതേ അഭിപ്രായമാണ് പങ്കുവച്ചിരുന്നത്.
ഇന്ത്യന്‍ മഹാരാജിസിന്‍റെ ഭാഗമാണ് ഇത്തവണയെന്നും അതുകൊണ്ടുതന്നെ ആകാംക്ഷ വര്‍ധിക്കുകയാണെന്നും പത്താന്‍ വ്യക്തമാക്കി. മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സണും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്. ക്രിസ് ഗെയ്ല്‍, ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഗൗതം ഗംഭീര്‍ നയിച്ച ഇന്ത്യ കാപിറ്റല്‍സാണ് കഴിഞ്ഞ തവണ ചാംപ്യന്മാരായത്. ഇര്‍ഫാന്‍ പത്താന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബില്‍വാര കിംഗ്സിനെയാണ് ടീം തോല്‍പ്പിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. റോസ് ടെയ്ലര്‍ (82), മിച്ചല്‍ ജോണ്‍സണ്‍ (62), അഷ്ലി നഴ്സ് (42) എന്നിവരാണ് കാപിറ്റല്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ബില്‍വാര 18.2 ഓവറില്‍ 107ന് എല്ലാവരും പുറത്തായി. 27 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണ്‍ മാത്രമാണ് ബില്‍വാരയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവന്‍ സുയല്‍, പ്രവീണ്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ,

ഓവർസിയർ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ലിയു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്ക്കാലിക ഓവർസിയർ നിയമനം നടത്തുന്നു. ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ, സിവിൽ/ ഐടിഐ എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 24

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി;ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.