ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം ‘നോഹ’, ‘മുഹമ്മദ്’ രണ്ടാമത്

ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം സ്ഥാനത്ത് ഇടം പിടിച്ച് ‘നോഹ’. ഡച്ച് സോഷ്യൽ ഇൻഷുറൻസ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നവജാതരായ ആൺകുട്ടികള്‍ക്ക് ഏറ്റവും അധികം നൽകിയ പേര് നോഹ എന്നാണ്. തുടർച്ചയായി നാലാം വർഷമാണ് നോഹ എന്ന പേര് ജനപ്രിയമായി തുടരുന്നത്. 2021-ൽ 945 നവജാതശിശുക്കൾക്ക് നോഹ എന്ന് പേരിട്ടപ്പോൾ, 2022-ൽ ഇത് 871 ആയി കുറഞ്ഞു.

ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പേരായി മുഹമ്മദ് ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നവജാത ശിശുവിന്‍റെ പേരിനൊപ്പം ചേർത്ത് 671 കുഞ്ഞുങ്ങള്‍ക്കാണ് മുഹമ്മദ് എന്ന് പേര് നല്‍കിയിരിക്കുന്നത്. നവജാത പെൺകുട്ടികളിൽ ഏറ്റവും പ്രചാരം നേടിയ പേര് എമ്മ ആണ്. 677 പെൺകുട്ടികള്‍ക്കാണ് എമ്മ എന്ന പേര് ഇട്ടിരിക്കുന്നത്.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കഴിഞ്ഞ വര്‍ഷ കാലയളവില്‍ 168.526 കുഞ്ഞുങ്ങള്‍ക്കാണ് രാജ്യം ജന്മം നല്‍കിയത്. ഇതില്‍ 86.108 പേര്‍ ആണ്‍കുട്ടികളും 82.418 പേര്‍ പെണ്‍കുട്ടികളുമാണ്. 2021ലെ കണക്കുകള്‍ പ്രകാരം ജനന നിരക്കുകളില്‍ രാജ്യത്ത് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

രാത്രി മുഴുവൻ എസി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.