763 ഗ്രാമങ്ങള്‍, 1,32,000 ഭൂവുടമകള്‍, ഡ്രോണ്‍ വഴി ഭൂരേഖകള്‍ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി; ആധാറിന് സമാനമായ ‘പ്രോപ്പര്‍ട്ടി കാര്‍ഡ്’

ലക്ഷകണക്കിന് ഭൂവുടമകള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കുന്ന സ്വാമിത്വ ( സര്‍വ്വേ ഓഫ് വില്ലേജസ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രോവൈസ്ഡ് ടെക്‌നോളജി ഇന്‍ വില്ലേജ് ഏരിയ) പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. 763 വില്ലേജുകളിലായി 1,32,000 ഭൂവുടമകള്‍ക്ക് ആധാറിന് സമാനമായി ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചത്. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് രേഖകള്‍ കൈമാറിയത്.

ഭൂപ്രമാണത്തിന്റെ അസല്‍ രേഖ അടങ്ങിയ പ്രോപ്പര്‍ട്ടി കാര്‍ഡാണ് നല്‍കിയത്. ഏപ്രിലിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗ്രാമീണ ജനതയ്ക്ക് അവരുടെ ഭൂമി ധനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ ഗുണഭോക്താക്കളുമായി മോദി ആശയവിനിമയം നടത്തി.

രാജ്യത്തെ 763 ഗ്രാമങ്ങളിലെ ലക്ഷകണക്കിന് വരുന്ന ഭൂവുടമകളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇതില്‍ 346 ഗ്രാമങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഹരിയാന 221, മഹാരാഷ്ട്ര 100, മധ്യപ്രദേശ് 44, ഉത്തരാഖണ്ഡ് 50, കര്‍ണാടക 2 എന്നിങ്ങനെയാണ് മറ്റു ഗ്രാമങ്ങളുടെ കണക്ക്. ഘട്ടം ഘട്ടമായി ഈ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കും. 2024 ഓടേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ദശാബ്ദങ്ങളായി ഗ്രാമങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് എന്നത് ഒരു സ്വപ്‌നമായിരുന്നു. നിലവില്‍ ഏകദേശം രണ്ടു കോടി കുടുംബങ്ങള്‍ക്ക് വീട് യാഥാര്‍ത്ഥ്യമായതായി നരേന്ദ്രമോദി പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.