ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാലിപ്പോള്‍. കഴിഞ്ഞ ദിവസം ലൊക്കേഷനിലേക്ക് എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ ഫാന്‍സ് ക്ലബാണ് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്.
വെള്ള നിറത്തിലുള്ള ഷര്‍ട്ടണിഞ്ഞ്, കാറില്‍ നിന്നിറങ്ങുന്ന ‘ലാലേട്ടന്റെ’ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. ചിലര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മാസ്‌ക് വച്ചിട്ടില്ല എന്ന് പരാതി പറഞ്ഞു. എന്നാല്‍ മറ്റ് ചിലരുടെ കണ്ണ് ആ ഷര്‍ട്ടിലായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ഷര്‍ട്ടിന്റെ വിലയും, ബ്രാന്‍ഡുമൊക്കെ ആരാധകര്‍ കണ്ടെത്തി. പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ ഈ ഷര്‍ട്ടിന് വിവിധ മോഡലുകളുണ്ട്.ഏകദേശം 250 യു.എസ് ഡോളര്‍, അതായത് 18,300 രൂപയാണ് ഷര്‍ട്ടിന്റെ വില.