അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോയുമായി സുജിത്ത് ഭക്തന്‍; പിന്നാലെ അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും; കമന്റ് ബോക്‌സുകള്‍ പൂട്ടി; വിശദീകരിച്ച് ബ്ലോഗര്‍

അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട യുട്യൂബര്‍ സുജിത്ത് ഭക്തനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വീഡിയോയ്ക്ക് രാഷ്ട്രീയമാനം നല്‍കിയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കുടുംബത്തെവരെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിലേക്ക് വലിച്ചിഴച്ചതോടെ വിശദീകരണവുമായി സുജിത്ത് ഭക്തന്‍ രംഗത്തെത്തി.

അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും തുടര്‍ന്നതോടെ ഫേസ്ബുക്ക് പേജിന്റെയും യുട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകള്‍ അദേഹം പൂട്ടി. തുടര്‍ന്നാണ് വിഷയത്തെക്കുറിച്ചും വീഡിയോയെക്കുറിച്ചും അദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.ആരുടേയും മത വികാരം വ്രണപ്പെടുത്തതാന്‍ എനിക്ക് താല്‍പര്യവുമില്ല. ഈ വീഡിയോ കാരണം ആരും തമ്മില്‍ തല്ലുന്നത് കാണാന്‍ താല്‍പര്യം ഇല്ലായെന്നും അദേഹം വ്യക്തമാക്കി.
ഞാന്‍ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയില്‍ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളില്‍ പോകുന്നു. അതില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങള്‍ ഉണ്ട്, മുസ്ലിം പള്ളികള്‍ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാന്‍ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ കയറാന്‍ സാധിക്കാറില്ല, കയറ്റാറില്ല, പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പരമാവധി പോകാറുണ്ട്.
കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. ഇപ്പൊള്‍ ഉള്ളത് യുപി യിലാണ്. യുപി യില്‍ കൂടുതലും ഉള്ളത് ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുന്നുണ്ട്. അയോദ്ധ്യ എന്ന വളരെ സെന്‍സിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോള്‍ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോണ്‍ട്രോവേര്‍സി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാന്‍ എനിക്ക് താല്‍പര്യവുമില്ല.
ഈ വീഡിയോ കാരണം ആരും തമ്മില്‍ തല്ലുന്നത് കാണാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഈ വീഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാന്‍ കാരണം ആരും തമ്മില്‍ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരില്‍ ഭക്തന്‍ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാക്കാന്‍ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാന്‍ മനുഷ്യനാണ്, ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍….

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.