കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ കൊവിഡിന് തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. എന്നാൽ പലരിലും മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ എന്ന രോഗാവസ്ഥയുണ്ടാകുന്നുണ്ട്. കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടക്കത്തിലുള്ള ജാഗ്രത വീണ്ടെടുക്കണം. 9 മണിക്കൂർ ത്വക് പ്രതലത്തിൽ കൊവിഡ് രോഗാണുവിന് നിലനിൽക്കാനാകും. അതിനാൽ ബ്രേക്ക് ദ ചെയ്ൻ ശക്തമാക്കണം. സന്നദ്ധ സംഘടനകളും കടയുടമകളും അധികൃതരും കൈകൾ ശുചിയാക്കാനുള്ള ക്രമീകരണം നേരത്തെ ഏർപ്പാടാക്കിയിരുന്നു. അവ പുനസ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിക്ടേഴ്‌സിലെ ഓൺലെൻ ക്ലാസുകളിൽ ആവശ്യമായ നിർദേശം നൽകും. അധ്യാപകരും ക്രിയാത്മകമായി ഇടപെടണമെന്നും മുഖ്യമന്ത്രി.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് അറസ്റ്റിൽ ആയത്. കേസിൽ ഒരാൾ നേര ത്തെ പിടിയിലായിരുന്നു.

ചേരമ്പാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു

ചേരമ്പാടി:തൃശൂരിൽ നിന്നും ബത്തേരിയിലേക്ക് വരികയാ യിരുന്ന കെ എസ് ആർ ടി സി ബസ്സും സ്കൂട്ടി യുമായി കൂട്ടിയിടിക്കുകയായിരുന്നു. ചേരമ്പാടി പള്ളിക്ക് സമീപം രാത്രി 9.30 നായിരുന്നു അപകടം. ചേരമ്പാടി സ്വദേശി പ്രിൻസ് ആണ്

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.