വയനാട് ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ; ജില്ലയിൽ 26 സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 26 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ നിയമിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 21 പ്രകാരമുളള സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം.

കൃഷി ഓഫീസര്‍മാരെയാണ് സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ് നിയമനം. കോവിഡ് വ്യാപനം തടയുന്നതിനായി നിയമിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍,

മാസ്‌ക്ക് ധാരണം,

സാമൂഹ്യ അകലം പാലിക്കല്‍,

ക്വാറന്റീന്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക,

വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല.

സെക്ടര്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍

പടിഞ്ഞാറത്തറ: ടി. രേഖ (9383471934),

പൊഴുതന: വി.വി. ധന്യ(9383471935),

വെങ്ങപ്പള്ളി: ടി.പി.പൗലോസ് (9383471937),

കല്‍പ്പറ്റ: പി. അഖില്‍( 9383471928),

മേപ്പാടി: കെ.വി. ശാലിനി ( 9383471931),

കോട്ടത്തറ: എന്‍.എം. ഷെറിന്‍ മാത്യൂ (93834 71930),

മുട്ടില്‍: കെ.ടി ശ്രീകാന്ത് (9383471933),

മൂപ്പൈനാട്: എം.കെ. മറിയുമ്മ (9383471932),

വൈത്തിരി: ശ്രുതിലക്ഷ്മി (9383471938),

തരിയോട്: എം. ജയരാജന്‍ (9383471936),

സുല്‍ത്താന്‍ ബത്തേരി: ടിഎസ്. സുമിന (93834 71958),

നൂല്‍പ്പുഴ: എ.ആര്‍.ചിത്ര (9383471957),

മീനങ്ങാടി: കെ.കെ. രാമുണ്ണി (9383471955),

അമ്പലവയല്‍: എ.സി. അനുപമ കൃഷ്ണന്‍ (93834 71954),

നെന്മേനി: അനുപമ കൃഷ്ണന്‍ (9383471956),

പനമരം: പി.ആര്‍. ഉഷകുമാരി (9383471950),

മുള്ളന്‍കൊല്ലി: എം.സ്. അജില്‍ (93834 71949),

പുല്‍പ്പള്ളി: അനു ജോര്‍ജ് (9383471952),

പൂതാടി: എം.എസ്. അജില്‍ (93834 71951),

കണിയാമ്പറ്റ: കെ.വി അനഘ (9383471948),

തവിഞ്ഞാല്‍: കെ.ജി. സുനില്‍ (9383471942),

തിരുനെല്ലി: അന്‍സ അഗസ്റ്റിന്‍ (93834 71943),

മാനന്തവാടി: എ.ടി. വിനോയ് (9383471941),

തൊണ്ടര്‍നാട് : മുഹമ്മദ് ഷെഫീഖ് (7306313033),

എടവക: വി. സായൂജ് (93834 71940),

വെള്ളമുണ്ട: എം. ശരണ്യ (9383471945)

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.