ടിക്ടോക്കിൽ വീണ്ടും മരണക്കളി; അപകടകരമായ ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു

ടിക്ടോക്കിൽ ഏറെ പ്രശസ്തമായ അപകടകരമായ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കൾക്ക് മുൻപിൽ ലൈവ് സ്ട്രീമിൽ അവതരിപ്പിക്കുന്നതിനിടയിൽ 12 -കാരി മരിച്ചു. അർജന്റീനയിൽ നിന്നുള്ള പെൺകുട്ടിയാണ് ടിക് ടോക്ക് ‘ചോക്കിംഗ് ചലഞ്ച്’ പരീക്ഷിച്ച് മരണപ്പെട്ടത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മരണസമയത്ത് പെൺകുട്ടി തന്റെ സ്കൂൾ സുഹൃത്തുക്കൾക്ക് മുൻപിൽ ടിക് ടോക്ക് ചലഞ്ച് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു

മിലാഗ്രോസ് സോട്ടോ എന്ന 12 വയസ്സുകാരിക്കാണ് മരണക്കളിയിൽ പെട്ട് തൻറെ ജീവൻ നഷ്ടമായത്. ജനുവരി 13 വെള്ളിയാഴ്ചയാണ് ദുരന്തം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് വീടിനു പുറത്ത് എവിടെയും സോട്ടോയെ കാണാത്തതിനെ തുടർന്ന് അവളുടെ കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ നിശ്ചലയായി പെൺകുട്ടി നിലത്ത് കിടക്കുന്നത് കണ്ടത്. പിതാവ് പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രണ്ടുതവണ വിജയകരമായി വെല്ലുവിളി പൂർത്തിയാക്കിയ പെൺകുട്ടി മൂന്നാമതും ചലഞ്ച് ഏറ്റെടുത്ത് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തിൽ കുരുക്ക് നീക്കം ചെയ്യാൻ സാധിക്കാതെ വന്നതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. സ്കൂളിൽ നിന്നും വാട്സ്ആപ്പ് വഴി കിട്ടിയ ഒരു ലിങ്ക് വഴിയാണ് സോട്ടോ ചലഞ്ച് ഏറ്റെടുത്തതെന്നും വീണ്ടും വീണ്ടും ചലഞ്ച് ഏറ്റെടുത്ത് ചെയ്യാൻ അവളെ മറ്റാരോ പ്രേരിപ്പിച്ചിരുന്നതായും സോട്ടോയുടെ അമ്മ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വയം കഴുത്തിൽ കുരുക്ക് മുറുക്കി ശ്വാസംമുട്ടിക്കുന്ന ഏറെ അപകടകരമായ ഈ മരണക്കളി ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ എന്നും അറിയപ്പെടാറുണ്ട്. ടിക്ടോക്കിൽ ഏറെ വൈറലായ ഈ മരണക്കളിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇത് ഏറ്റെടുത്ത് ചെയ്യുന്നവരിൽ ഭൂരിഭാഗവും കുട്ടികളാണ്. 2021 പകുതി മുതൽ പ്രചാരത്തിലുള്ള ചലഞ്ച് ഏറ്റെടുത്ത് ചെയ്തതിലൂടെ ഇതിനോടകം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഡെയിലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.