കമ്പളക്കാട് സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മദ്‌റസാധ്യാപകർക്കായി നടത്തുന്ന ഖുർആൻ പാരായണ പരിശീലന കോഴ്സായ തഹ് സീനുൽ ഖിറാഅയുടെ രണ്ടാം ഘട്ടം കമ്പളക്കാട് റൈഞ്ചിൽ ഇന്നു മുതൽ ആരംഭിക്കും. രാവിലെ 9.15 മുതൽ 12.15 വരെ മൂന്നു മണിക്കൂർ വീതം 5 ദിവസങ്ങളിലായി കോഴ്സ് നടക്കും. മദ്റസത്തുൽ അൻസാരിയ്യയിൽ നടക്കുന്ന കോഴ്സിൽ റൈഞ്ചിലെ 90 ലധികം മുഅല്ലിംകൾ സംബന്ധിക്കും. സമസ്ത മുജവ്വിദ് ശുഐബ് ഉലൂമി കോഴ്സിന് നേതൃത്വം നൽകും. കോഴ്സിന് മുന്നോടിയായി റൈഞ്ചിലെ 16 മദ്‌റസാ – മഹല്ല് മാനേജ്മെന്റ് ഭാരവാഹികളുടെ ശില്പശാല കഴിഞ്ഞ ദിവസം നടന്നു. റൈഞ്ച് പ്രസിഡണ്ട് ടി.വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. മുജവ്വിദ് ശുഐബ് ഉലൂമി ക്ലാസെടുത്തു. മുസ്തഫ ഫൈസി പ്രാർഥന നടത്തി. മാനേജ് മെന്റ് അസോസിയേഷൻ റൈഞ്ച് ഭാരവാഹികളായ കെ.സി കുഞ്ഞമ്മദ് ഹാജി, വി.പി ശുക്കൂർ ഹാജി, ഇ.ടി ഹംസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. റെയ്ഞ്ച് സെക്രട്ടറി സി.പി ഹാരിസ് ബാഖവി സ്വാഗതവും പി. ഇബ് റാഹിം മൗലവി നന്ദിയും പറഞ്ഞു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം