കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിലെ സൂന നവീൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവർഷം കോൺഗ്രസിനാണ് വൈസ് പ്രസിഡണ്ട് സ്ഥാനം. അവസാനത്തെ ഒന്നര വർഷം മുസ്ലിം ലീഗിലെ ഷമീം പാറക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും മുസ്ലിംലീഗിന് രണ്ട് അംഗങ്ങളും ഉൾപ്പെടെ യുഡിഎഫിന് 7 അംഗങ്ങൾ ആണുള്ളത് ഇടതുപക്ഷത്തിന് 6 അംഗങ്ങളും നിലവിലുണ്ട്. തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം