വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം പാലമല കുന്നിൽ അഗ്നിബാധയുണ്ടായി. പാലമലക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെരുവ കാടിനാണ് തീ പിടിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് യൂണിറ്റിന് കുന്നിന് മുകളിലേക്ക് വെള്ളമെത്തിക്കാൻ കഴിയാത്തതിൽ ചപ്പും മറ്റും ഉപയോഗിച്ചാണ് തീ കെടുത്തിയത്. തുറസ്സായ സ്ഥലമായതിനാൽ കാര്യമായ നാശമില്ല.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം