തൃശ്ശിലേരി കുളിരാനിയിൽ ജോർജി(23)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15നാണ് സംഭവം.രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശ്ശിലേരി കാറ്റാടി കവലയ്ക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തിൽ വാഹനത്തിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ജോർജിയെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോർജിയെ ആശുപത്രിയിൽ സന്ദർശിച്ച കിസാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം