വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ് നടത്തിയ ജില്ലാതല കവിതാ രചനാ മത്സരം സംഘടിപ്പിച്ചു.സ്റ്റെല്ല മാത്യു(ഒന്നാം സ്ഥാനം),ജാഫർ തലപ്പുഴ(രണ്ടാം സ്ഥാനം),നീതു എൻ ആർ(മൂന്നാം സ്ഥാനം) എന്നിവർ വിജയിച്ചു.
വിജയികൾക്ക് സമ്മാനദാനവും അനുമോദനവും ജനുവരി 26 ന് വൈകിട്ട് 3 മണിക്ക് വിജ്ഞാൻ ലൈബ്രറിയിൽ നടത്തുമെന്ന്
ലൈബ്രറി ഭാരവാഹികളായ എം ശശി, കെ കെ ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം