സിഎ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ സുഹൈൽ എൻ.കെയെ പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റി ജനറൽ ബോഡി യോഗത്തിൽ വെച്ച് അനുമോദിച്ചു.
മഹല്ല് കമ്മറ്റിയുടെ ഉപഹാരം മഹല്ല് പ്രസിഡന്റ് മമ്മൂട്ടി തുർക്കിയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മറ്റിയുടെ ഉപഹാരം സയ്യിദ് കുഞ്ഞിക്കോയ തങ്ങളും നൽകി.
യോഗം മഹല്ല് ഹത്തീബ് ജുബൈർ ദാരിമി ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി ജാഫർ പിസി സംസാരിച്ചു.എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ഇസ്ലാമിക് സെന്റർ ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്തിയാണ് സുഹൈൽ പഠനം പൂർത്തീകരിച്ചത്.