കെ.ഡബ്യു.എ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക് നിവേദനം സമർപ്പിച്ചു

കുവൈത്ത്: കുവൈത്തിൽ സന്ദർശ്ശനത്തിനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക്‌ ‌വയനാടിനെ സമകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട്‌ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ആക്ടിംഗ്‌ പ്രസിഡന്റ്‌ അലക്സ്‌ മാനന്തവാടി, വൈസ്‌ പ്രസിഡന്റ്‌ മിനി കൃഷ്ണ, ജെന. സെക്രെട്ടറി ജിജിൽ മാത്യു, ജോയിന്റ്‌ സെക്രെട്ടറി എബി ജോയ്‌, പി.എൻ. നായർ എന്നിവർ സന്നിഹിതരായിരുന്നു.

വയനാടുകാർ നിരന്തരമായ്‌ നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്ന് പരിഹാരം, ചുരം അടക്കം റോഡുകളുടെ വികസനവും അനുവദിച്ചു തന്ന മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങളും ശ്രദ്ധയിൽ പെടുത്തി. കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ്‌ ജില്ലകളിൽ ഒന്നായ വയനാടിന്റെ വിഷയത്തിൽ പൊതുവായ ശ്രദ്ധ ഉണ്ടാവണം എന്നും ബഫർ സോൺ ആശങ്കകൾക്ക്‌ പരിഹാരം ഉണ്ടാക്കണമെന്നും ഭാരവാഹികൾ ഉണർത്തിച്ചു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം.

ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ്

കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല.

ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറ ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാ നുള്ള

പൂക്കോട്സർവകലാശാലയിലെ 4വനിതാഅധ്യാപകർക്ക് അവാർഡ്

കൽപറ്റ: ചത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഗവേഷണ-അധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവർത്തന മികവിനുള്ള വെറ്റ് ഐക്കൺ അവാർഡുകൾക്ക് വയനാട് പൂക്കോട് സർവകലാശാലയിലെ 4 വനിതാ അധ്യാപകർ അർഹരായി. ദേശീയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.