സുൽത്താൻബത്തേരി വൈഎംസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഫാദർ മത്തായി നൂർനാൽ ട്രോഫിക്ക് വേണ്ടിയുള്ള പതിനെട്ടാമത് നഴ്സറി കലോത്സവത്തിന് തിരി തെളിഞ്ഞു. കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഹു. ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു, വയനാട് ജില്ലയിലെ 35 വിദ്യാലയങ്ങളിൽ നിന്നായി 1200 കുരുന്ന് പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുന്നു. എട്ടു വേദികളിലായി ആണ് മത്സരം നടക്കുന്നത് മുൻ കലാപ്രതിഭ എസ് ധ്രുവൻ, മുൻകലാതിലകം കെ എസ് റിതുവർണ്ണ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സുൽത്താൻബത്തേരി വൈഎംസിഎ പ്രസിഡന്റ് ഫിലിപ്പ് സിഇ അധ്യക്ഷത വഹിച്ചു കലോത്സവം കൺവീനർ രാജൻ തോമസ് സ്വാഗതവും വൈഎംസിഎ സെക്രട്ടറി റോയ് വർഗീസ് നന്ദിയും പറഞ്ഞു. സെന്റ്.മേരിസ് കോളേജ് റസിഡൻസ് മാനേജർ പ്രൊഫസർ ജോൺ മത്തായി നൂർനാൽ, വൈഎംസിഎ വയനാട് സബ് റീജിയൻ മുൻ ചെയർമാൻ പ്രൊഫ. എ വി തരിയത്, ട്രഷറർ എൽദോസ് കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.
തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ