കൽപ്പറ്റ:
വയനാട് ജില്ലാ ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് സഹകരണ സംഘത്തിൻ്റെ കീഴിൽ മടക്കി മലയിൽ പ്രവർത്തനം തുടങ്ങിയ മെറ്റീരിയൽ ടെസ്റ്റിങ്ങ്ലാബിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ, മെമ്പർ അഷ്റഫ് ,മടക്കി മല മഹല്ല് ഖത്തീബ് ഷുഹൈബ് ഉസ്താദ് ,എ.കെ.ജി സി എ സംസ്ഥാന അഡൈസറി ബോർഡ് വൈ.ചെയർമാൻ കുര്യക്കോസ് കെ.എം, ജില്ലാ പ്രസിഡണ്ട് സണ്ണി എം.പി, സെക്രട്ടറി അയൂബ് പി.കെ, കെ.ജി.സി.എ ജില്ലാ പ്രസിഡണ്ട് ദേവസ്യ വി.ഡി, സെക്രട്ടറി നജ് മുദ്ദീൻ കെ.സി.കെ, ഡയറക്ടർമാരായ തോമസ് എം.ജെ.മൊയ്തീൻ ഒ.കെ, ജോസഫ് പി.ജെ, മറ്റ് ഡയറക്ടർമാർ, മുൻഡയറക്ടർമഷീദ, അബ്രാഹം തോമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു.

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.
തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ