റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ദില്ലി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും.

എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 2023 ഫെബ്രുവരി 1 മുതൽ 30 സെപ്റ്റംബർ വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകമാകുക. കിഴിവുള്ള ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ലഭ്യമാകും.

എയർ ഇന്ത്യയുടെ വൺവേ നിരക്ക് 1705 രൂപ മുതൽ ആരംഭിക്കുന്നു. എയർ ഇന്ത്യ സർവീസ് നടത്തുന്ന 49-ലധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ കിഴിവുകൾ ലഭ്യമാകും. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ടൂറായാലും ബിസിനസ് യാത്രയായാലും എയർ ഇന്ത്യയുടെ വിശാലമായ ആഭ്യന്തര നെറ്റ്‌വർക്കിൽ ഈ വൻ കിഴിവുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.

ആഭ്യന്തര നെറ്റ്‌വർക്കിലെ വൺ-വേ കിഴിവുള്ള ചില നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, ദില്ലിയിൽ നിന്നും മുംബൈ വരെ 5075 രൂപയാണ് നിരക്ക്. ചെന്നൈ മുതൽ ദില്ലി വരെ 5895 രൂപയുമാണ്.ബെംഗളൂരു മുതൽ മുംബൈ വരെ 2319 രൂപയാണ് നിരക്ക്. അഹമ്മദാബാദ് മുതൽ ദില്ലി വരെ 1806 രൂപയാണ് നിരക്ക്.

അതേസമയം, ന്യൂയോർക്കിൽ നിന്നും ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

022 നവംബർ 26 ന് നടന്ന സംഭവത്തിൽ, തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ബാധകമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് നടപടികൾ വരുന്നത്.

ഒരു വിമാനത്തിൽ യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിന് ഡിജിസിഎ ഒരു വിമാനക്കമ്പനിക്ക് പിഴ ചുമത്തുന്നത് ഇതാദ്യമാണ്.

‘ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കി, പറഞ്ഞില്ല’; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്‍റെ പിതാവ് ചോയി. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ്

‘വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ പ്രതികരിക്കാനും കാണിക്കണം;നിശബ്ദമായി ഒരു ജീവൻ പോയി’,ഭാഗ്യലക്ഷ്മി

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവാവ് മോശമായി പെരുമാറിയെന്ന് പരാതിയുള്ള പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ

നിലം തൊടാതെ സ്വര്‍ണവില; ഇന്നും വില വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നേരിയ വിലക്കുറവ് ഇടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ താത്ക്കാലിക അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ബി.എം /ബി.ബി.എ/ ബി.എ ടൂറിസം/ ബി.എ (ട്രൈബൽ സ്റ്റഡീസ്)/ ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ/ ബി.എ ആൻത്രോപോളജി/ബി.എസ്‌.ഡബ്ലൂ/

ഡാറ്റ എൻട്രി നിയമനം

ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.