ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും

ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം മുതലായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിതരണത്തിന് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍/ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി 28 ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാമതവിഭാഗത്തില്‍പ്പെട്ട ആരാധനാലയങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബി എച്ച് ഒ ജി (ബ്ലിസ്ഫുള്‍ ഹൈജനിക് ഓഫറിംഗ് ടു ഗോഡ്) പദ്ധതിയുടെ ഭാഗമായാണ് രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണെങ്കിലും നിബന്ധനകള്‍ പാലിക്കണം. ഒരുവര്‍ഷത്തേക്ക് 100 രൂപയാണ് രജിസ്ട്രഷന്‍ ഫീസ്. അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായും രജിസ്‌ട്രേഷന്‍ നടത്താം. ആരാധനാലയത്തിന്റെ ചുമതല വഹിക്കുയാള്‍ /ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണചുമതലയുള്ളയാള്‍ തുടങ്ങി ഉത്തരവാദിത്വപ്പെട്ടയാളുടെ പേരിലാണ് രജിസ്ട്രേഷന്‍ നല്‍കുക. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍കാര്‍ഡ് എന്നിവ സഹിതം അക്ഷയ/സി.എസ്.സി സെന്റര്‍ മുഖേനയോ, നേരിട്ടോ, ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുപുറമെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമാനുസൃതമുള്ള വ്യക്തിശുചിത്വ ശീലങ്ങളും കര്‍ശനമായി പാലിക്കണം. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍, സംഭരണകേന്ദ്രം, പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതുമായ പാത്രങ്ങള്‍ എന്നിവ നിലവാരമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. കുടിവെള്ളത്തിന്റെ ശുദ്ധത, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയും ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി.വി ജയകുമാര്‍ അറിയിച്ചു.

‘ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കി, പറഞ്ഞില്ല’; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്‍റെ പിതാവ് ചോയി. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ്

‘വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ പ്രതികരിക്കാനും കാണിക്കണം;നിശബ്ദമായി ഒരു ജീവൻ പോയി’,ഭാഗ്യലക്ഷ്മി

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവാവ് മോശമായി പെരുമാറിയെന്ന് പരാതിയുള്ള പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ

നിലം തൊടാതെ സ്വര്‍ണവില; ഇന്നും വില വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നേരിയ വിലക്കുറവ് ഇടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ താത്ക്കാലിക അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ബി.എം /ബി.ബി.എ/ ബി.എ ടൂറിസം/ ബി.എ (ട്രൈബൽ സ്റ്റഡീസ്)/ ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ/ ബി.എ ആൻത്രോപോളജി/ബി.എസ്‌.ഡബ്ലൂ/

ഡാറ്റ എൻട്രി നിയമനം

ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.