കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കം. ഫെബ്രുവരി 4 ന് കൊച്ചി കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്‍പശാല. ഡാറ്റ ജേണലിസം രംഗത്തെ രാജ്യത്തെ വിദഗ്ദ്ധര്‍ ശില്‍പശാല നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള (അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന) മാധ്യമ പ്രവര്‍ത്തകര്‍ https://goo.gle/datadialogue എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രതിനിധികളെ നിര്‍ദ്ദേശിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പ്രവേശനം.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







