ആരോഗ്യ മേഖലയിൽ വരാനിരിക്കുന്ന കാലത്തെ വലിയ ഭീഷണിയാണ് ആൻ്റിബയോട്ടിക് റസിസ്റ്റൻസ് .നിസ്സാരരോഗങ്ങൾക്ക് പോലും ആൻ്റിബയോട്ടിക്കുകൾ യഥേഷ്ടം ഉപയോഗിക്കുന്ന ശീലം സമൂഹത്തിൽ വർദ്ധിച്ച് വരുകയും,മാരകപ്രഹരശേഷിയുള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ നിലവിലുള്ള ആൻ്റിബയോട്ടിക്കുകൾ ഫലിക്കാതെയും വരുമ്പോൾ,
ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും.
സർക്കാരും ,ആരോഗ്യ മേഖലയിലെ വിദഗ്‌ധരും ഫാർമസിസ്റ്റുകളെ കൂടെ ഉൾപ്പെടുത്തി ക്രിയാത്മക പദ്ധതികൾ അടിയന്തിരമായി ആവിഷ്കരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം. സാജിദ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എൽസൻ പോൾ, സെക്രട്ടറിയേറ്റ് മെമ്പർ ജയൻ കോറോത്ത്, ഫാർമസി കൗൺസിൽ മുൻ മെമ്പർ ഗലീലിയോ ജോർജ്ജ്, ലൈലാ പോൾ, എം.ആർ. മംഗളൻ, കെ. വസന്തകുമാരി , കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം
സംസ്ഥാന ട്രഷറർ കെ.ടി.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം. ഹിരോഷി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതുതായി നിലവിൽ വന്ന ദേശീയ ഔഷധ ലൈസൻസിങ്ങ് സംവിധാനത്തിൽ ഫാർമസിസ്റ്റുകളുടെ തൊഴിൽ അവകാശം നിഷേധിക്കുന്ന നടപടികൾ പുനപരിശോധിക്കുക,
മരുന്ന് വിതരണം ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ നടത്താവൂ എന്ന ഫാർമസി ആക്ട് സെക്ഷൻ 42 സംസ്ഥാനത്ത് നടപ്പിൽ വരുത്തുക, സ്വകാര്യ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം 30,000 രൂപയായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.