ഒരു ചെറു പുഞ്ചിരിയുമായി റൊണാള്‍ഡോക്കു നേരെ മെസിയുടെ നോട്ടം; ഏറ്റെടുത്ത് ആരാധകര്‍

റിയാദ്: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മിലുള്ള സൗഹൃദപ്പോരാട്ടം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു.മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം കൈകൊടുത്ത് സൗഹൃദം പുതുക്കിയപ്പോള്‍ മത്സരത്തില്‍ ഇരുരും നേര്‍ക്കുനേര്‍വന്ന ഓരോ നിമിഷവും ആരാധകര്‍ ആസ്വദിച്ചു.

മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അത്തരമൊരു നിമിഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. റൊണാള്‍ഡോയെ സ്നേഹത്തോടെ നോക്കുന്ന മെസിയുടെ ചിത്രമാണ് ആരാധകരുടെ ഹൃദയം തൊട്ടത്. എന്നാല്‍ മെസിയുടെ നോട്ടം ശ്രദ്ധയില്‍പെടാതിരുന്ന റൊണാള്‍ഡോ നടന്നു നീങ്ങുകയും ചെയ്തു. എതിരാളികള്‍ക്ക് പോലും മെസി നല്‍കുന്ന ബഹുമാനത്തിന് തെളിവാണിതെന്ന് മെസി ആരാധകര്‍ പറയുന്നു.

എന്നാല്‍ മെസി നോക്കിയത് റൊണാള്‍ഡോയെ അല്ലെന്നാണ് ചിലര്‍ പറയുന്നത്. ക്യാമറ ആംഗിള്‍ കൊണ്ട് മെസി റൊണാള്‍ഡോയെ നോക്കുന്നതാണെന്ന് തോന്നുന്നതാണെന്നും ചുവപ്പു കാര്‍ഡ് കണ്ട പി എസ് ജി താരം ജവുവാന്‍ ബെര്‍ണറ്റിന്‍റെ ഫൗള്‍ ബിഗ് സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ മെസി നോക്കുന്നതാണെന്നുമാണ് മറ്റ് ചിലരുടെ വാദം. അതെന്തായാലും മെസിയുടെ നോട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ലോകകപ്പ് ഫുട്ബോളിന് തൊട്ടു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബായ അല്‍ നസ്റിലെത്തിയത്. രണ്ടരവര്‍ഷത്തേക്കാണ് അല്‍ നസ്റുമായി റൊണാള്‍ഡോ കരാറൊപ്പിട്ടത്.അല്‍ നസ്റിന്‍റെയും മറ്റൊരു സൗദി ക്ലബ്ബായ അല്‍ ഹിലാലിന്‍റെയും കളിക്കാര്‍ ഉള്‍പ്പെട്ട സംയുക്ത ഇലവനായിരുന്നു കഴിഞ്ഞ ദിവസം പി എസ് ജിയുമായി സൗഹൃദ മത്സരം കളിച്ചത്. സൗദി ക്ലബ്ബുമായി കരാറൊപ്പിട്ടശേഷം റൊണാള്‍ഡോയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.മത്സരത്തില്‍ പി എസ് ജി 5-4ന് ജയിച്ചു.

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള

സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും

ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന്

ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.

പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ആനി ബസന്റ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ

ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഇ.

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.