ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്‍മാര്‍ക്ക് പണിയുമായി കേന്ദ്രം

ദില്ലി: ഇന്നത്തെ സോഷ്യല്‍ മീഡിയ യുഗത്തില്‍ വലിയ പ്രധാന്യമാണ് വ്ളോഗര്‍മാര്‍ക്ക്. വ്ളോഗര്‍മാരുടെ സാന്നിധ്യവും അവരുടെ സ്വാധീന ശേഷിയും വിചാരിക്കുന്നതിനപ്പുറമാണ്. അത് ഇന്നത്തെ യുവതലമുറയില്‍ വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. ഏത് ഉത്പന്നവും അനുഭവവും വളരെ മികച്ചതാണ് അല്ലെങ്കില്‍ വളരെ നല്ലതാണ് എന്ന് പറയുന്നതാണ് ഇന്നത്തെ വ്ളോഗുകളുടെ പൊതു അവസ്ഥ. ഇത്തരത്തില്‍ ഒരു വ്ളോഗ് പെയിഡ് പ്രമോഷന്‍ ആണെങ്കില്‍ പോലും അത് സാധാരണ പ്രേക്ഷകന് മനസിലാകണം എന്നില്ല.

ഇത്തരം അവസ്ഥയ്ക്ക് ഒരു വിരാമം കുറിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതാണ് പുതിയ വാര്‍ത്ത. ഇന്നത്തെ അവസ്ഥയില്‍ എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷി സോഷ്യല്‍ മീഡിയ വ്ളോഗര്‍മാര്‍ക്കുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഈ മേഖലയില്‍ ചില കടിഞ്ഞാണുകള്‍ വേണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്.

ഈ മാര്‍ഗ്ഗരേഖ തെറ്റിച്ചുള്ള വീഡിയോകള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്തിയാല്‍ 10 ലക്ഷം വരെ പിഴവരാം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശം. വ്ളോഗുകളില്‍ ഏതെങ്കില്‍ ഉത്പന്നം സേവനം എന്നിവ പെയിഡ് പ്രമോഷന്‍ ചെയ്യുന്നെങ്കില്‍ അത് പെയിഡ് പ്രമോഷനാണെന്ന് കൃത്യമായി വ്യക്തമാക്കണം. ഒപ്പം തന്നെ ഈ സേവനം, അല്ലെങ്കില്‍ ഉത്പന്നം അത് പ്രമോട്ട് ചെയ്യുന്ന വ്ളോഗറോ, സെലബ്രൈറ്റിയോ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

വ്ലോ​ഗർമാര്‍ സെലിബ്രിറ്റികള്‍ എന്തിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഈ മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ വരും. ഇതിനൊപ്പം മാര്‍ഗ്ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിച്ചാല്‍ ഇത്തരം പ്രമോഷനുകള്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ 3 കൊല്ലം വിലക്കാനും മാര്‍ഗ്ഗനിര്‍ദേശത്തിലുണ്ട്.

സിനിമതാരങ്ങള്‍ അടക്കം വിവിധ ബ്രാന്‍റുകള്‍ക്ക് വേണ്ടി നടത്തുന്ന പ്രമോഷന്‍ പരിപാടികള്‍ പണം വാങ്ങിയിട്ടാണെങ്കില്‍ അത് വ്യക്തമാക്കണം. അതേ സമയം സിനിമ റിവ്യൂ പോലുള്ളവയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദേശം ബാധകമല്ല. അതേ സമയം പ്രമോട്ട് ചെയ്യുന്ന വ്യക്തിക്ക് ഉടമസ്ഥ അവകാശം, അല്ലെങ്കില്‍ ഓഹരിയുള്ള കമ്പനിയുടെ ഉത്പന്നം അല്ലെങ്കില്‍ സേവനമാണ് പ്രമോട്ട് ചെയ്യുന്നെങ്കിലും മാര്‍ഗ്ഗനിര്‍ദേശം ബാധകമാണ്.

പ്രമോട്ട് ചെയ്യുന്ന വ്യക്തിയുടെ പ്രതിഫലം എന്നത്. പണമായി പ്രമോട്ട് ചെയ്യപ്പെടുന്ന കമ്പനിയില്‍ നിന്നും സ്വീകരിക്കുന്നതോ, സമ്മാനമോ, അവാര്‍ഡോ എന്തും ആകാം എന്നാണ് ചട്ടം പറയുന്നത്. ഇത്തരത്തില്‍ പ്രമോഷന്‍ വീഡിയോയുടെ ആദ്യം തന്നെ പ്രതിഫലം പറ്റിയാണ് ഈ വീഡിയോ എന്ന് വ്യക്തമാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദേശം പറയുന്നു.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

രണ്ടാം ദിവസവും താഴേക്ക്! സ്വര്‍ണവില ഇനിയും കുറയുമോ?

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി.പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360

വെറും 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കി നോക്കൂ; ശരീരത്തിലെ മാറ്റങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

ശരീരത്തിൻ്റെ പല അവയവങ്ങൾക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാൽ മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക്

സ്നേഹത്തിന്റെ, മധുരത്തിന്റെ ദീപങ്ങളുടെ ദീപാവലി ഇന്ന്

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

മെസ്സി ഇവന്റ്, ‘എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും’; ആന്റോ അഗസ്റ്റിൻ

കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.