വൈത്തിരി പ്രാഥമിക സഹകരണകാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഭര ണസമിതി അംഗം, പ്രസിഡന്റ്, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന പി.എ.മുഹമ്മദിന്റെ സ്മരണാർത്ഥം ഫോട്ടോ അനാഛാദനവും അനുസ്മരണ പ്രഭാഷണവും കേരള ബേങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് ദീർഘകാലം ബേങ്ക് ഡയറക്ടറും
പ്രസിഡണ്ടുമായിരുന്ന എം.വേലായുധന്റെ ഫോട്ടോ കേരള സഹകരണ വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ സി.കെ ശശീന്ദ്രനും,
ബേങ്കിന്റെ പ്രഥമ പ്രസിഡണ്ട് കെ.ജി പത്മനാഭൻ നായരുടെ ഫോട്ടോ ബേങ്ക് പ്രസിഡണ്ട് കെ സുഗതനും അനാഛാദനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് പി. കെ. മൂർത്തി, ഡയരക്ടർമാരായ വി. പി. വർക്കി, സി. മമ്മി, അശോക് കുമാർ, കുഞ്ഞഹമ്മദ് കുട്ടി, പി. എ.ജാഫർ, ലക്ഷ്മി രാധാകൃഷ്ണൻ, എസ്.രവി,വി. ജെ. ജോസ്, വിശാലാക്ഷി പ്രഭാകരൻ, കെ. ഷീബ, റീജിയണൽ മാനേജർ സി. ജി. രാജീവ് വാലുവേഷൻ ഓഫിസർ സുലൈമാൻ ഇസ്മാലി, സെക്രട്ടറി കെ. സച്ചിദാനന്ദൻ, അസി. സെക്രട്ടറി വി. പി. മിനി തുടങ്ങിയവർ സംബന്ധിച്ചു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







