എടയൂർക്കുന്ന്: എടയൂർക്കുന്ന് ഗവ: എൽ.പി.സ്കൂൾ ഹൈടെക് വിദ്യാലയ പ്രഖ്യാപന ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹൈടെക് പ്രഖ്യാപനത്തിനു ശേഷം നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞു.എം.പി.ടി.എ പ്രസിഡൻ്റ് സുജ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സാലി വർഗ്ഗീസ് വിദ്യാലയ ഹൈടെക് ഔദ്യോഗിക പ്രഖ്യാപനം നടത്തി.വിദ്യാലയ വികസന സമിതിയംഗം സുനിൽകുമാർ, അധ്യാപകരായ മധുസാർ, സിനി എ.ബി, രേഖ എൻ, ബിജി പോൾ ,നിഷ പോൾ ,അനിൽകുമാർ ,ശ്രീമ പി എന്നിവർ ആശംസയർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അനുപമ ടീച്ചർ നന്ദി അറിയിച്ചു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







