പാലുകുന്ന് ഗവ എൽ.പി സ്കൂളിൽ എങ്കള ചെത്തം എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു, പനമരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി .സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗോത്ര വിഭാഗത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗോത്ര വിഭാഗത്തിൽ പെട്ടവരെ ആദരിച്ചു, വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികൾ സംഘടിപ്പിച്ചു ,പനമരം ടി.ഇ.ഒ. നജുമുദീൻ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആഗ്നസ് റീന, പി ടി എ പ്രസിഡൻ്റ് കെ.വി സുരേന്ദ്രൻ, തുഷാര ഷിജു, രജിത വിജയൻ , കെ.റഷീദ് , വി.എം ജോസഫ് , വിനീത രാജീവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







