ഉറങ്ങുന്നതിനുമുമ്പ് ചീസ് കഴിക്കാൻ തയ്യാറാണോ? എങ്കില്‍, ജോലി റെഡി; ശമ്പളം 80,000 ത്തിന് മുകളിൽ

ജോലി തേടി അലയുന്നവരുടെ ശ്രദ്ധയ്ക്ക്, ഏറെ കൗതുകകരമായ ഒരു ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെറുതെ ഉണ്ടുറങ്ങി ശമ്പളം മേടിക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഉണ്ടുറങ്ങി ശമ്പളം വാങ്ങുന്ന ജോലി എന്താണന്നല്ലേ? പറയാം. ഉറങ്ങുന്നതിന് മുൻപ് കുറച്ച് ചീസ് ഉൽപ്പന്നങ്ങൾ കഴിക്കണം, അത്രതന്നെ. മൂന്ന് മാസക്കാലത്തേക്ക് ഈ ജോലി ഏറ്റെടുത്ത് ചെയ്യാൻ തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് നല്ല ശമ്പളവും ലഭിക്കും. ആയിരം ഡോളർ ആണ് ശമ്പളം, അതായത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 80,000 അധികം വരും.

ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുന്ന സ്ലീപ് ജങ്കി (sleepjunkie) എന്ന കമ്പനിയാണ് ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് ഇത്തരത്തിൽ ഒരു പരസ്യം നൽകിയത്. അവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sleepjunkie.com ൽ തന്നെയാണ് ഈ പരസ്യം നൽകിയിരിക്കുന്നത്.

ചീസ് കഴിക്കുന്നത് നമ്മുടെ ഉറക്കത്തെയും ഊർജ്ജ നിലയെയും എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തുന്നതിന്‍റെ ഭാഗമായാണ് മൂന്ന് മാസക്കാലത്തേക്ക് ജോലിക്ക് ആളെ തേടി കമ്പനി പരസ്യം നല്‍കിയത്. പക്ഷേ, ആകെ അഞ്ച് പേർക്ക് മാത്രമേ അവസരമുള്ളൂ. ഡയറി ഡ്രീമേഴ്സ് എന്നാണ് ഈ ജോലി അറിയപ്പെടുക. കമ്പനി നൽകുന്ന വിവിധ തരത്തിലുള്ള ചീസ് ഉൽപ്പന്നങ്ങൾ ഉറങ്ങുന്നതിന് മുൻപായി കഴിക്കുകയും ഉണർന്നതിന് ശേഷം തങ്ങളുടെ ശരീരത്തിൽ അനുഭവപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഉറക്കത്തിന്‍റെ വ്യാപ്തിയെ കുറിച്ചും കമ്പനിക്ക് കൃത്യമായ വിവരങ്ങൾ നൽകുക എന്നതാണ് ഇവരുടെ ജോലി. മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ഈ പഠനകാലയളവിൽ സത്യസന്ധമായി കമ്പനിക്ക് മറുപടി നൽകുക എന്നതാണ് ഡയറി ഡ്രീമേഴ്സ്സിന്‍റെ ഉത്തരവാദിത്വം. ഇങ്ങനെ ചെയ്താൽ കമ്പനി കൃത്യമായി പ്രതിഫലം തരികയും അവരെ കമ്പനിയുടെ ഔദ്യോഗിക ചീസ് ടേസ്റ്റേഴ്സ് ആയി അംഗീകരിക്കുകയും ചെയ്യും.

മാർച്ചിലാണ് ജോലി ആരംഭിക്കുക. തുടർന്നുള്ള മൂന്ന് മാസകാലമാണ് ഉറക്കത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ കമ്പനിക്ക് രേഖാമൂലം നൽകേണ്ടത്. ഇതിൽ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനിക്ക് നൽകണം. കഴിക്കാനായി നൽകുന്ന ചീസ് ഉൽപ്പന്നങ്ങളുടെ മുഴുവൻ ചിലവും കമ്പനി തന്നെ വഹിക്കും.

ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട മറ്റ് യോഗ്യതകളിൽ പ്രധാനം ഉദ്യോഗാർത്ഥികൾ 21 വയസ്സ് കഴിഞ്ഞവരും പൂർണ്ണ ആരോഗ്യവാന്മാരും ആയിരിക്കണമെന്നതാണ്. പാലിനോടോ പാലുൽപന്നങ്ങളോടോ യാതൊരുവിധത്തിലുള്ള ഇഷ്ടക്കേടുകളും ഉണ്ടായിരിക്കരുതെന്നും നിര്‍ബന്ധമുണ്ട്. കൃത്യമായ ഉറക്ക ഷെഡ്യൂളുകൾ ഉള്ളവർ ആയിരിക്കണം അപേക്ഷകര്‍. കഴിഞ്ഞില്ല, ഉറക്കം കൃത്യമായി ട്രാക്ക് ചെയ്യാനായി ഒരു സ്മാർട്ട് വാച്ച് അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കർ സ്വന്തമായി ഉണ്ടായിരിക്കണം. നിലവിൽ യാതൊരു വിധത്തിലുള്ള ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാനും പാടില്ലെന്നും കമ്പനി നിഷ്ക്കര്‍ഷിക്കുന്നു. കൂടാതെ സത്യസന്ധരും ഭക്ഷണം ആസ്വദിച്ച് കഴിക്കാനും നന്നായി ഉറങ്ങാനും ഇഷ്ടപ്പെടുന്നവർ മാത്രമേ ജോലിക്ക് അപേക്ഷയ്ക്കാവൂവെന്നും കമ്പനി പരസ്യത്തിൽ പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫെബ്രുവരി 10 വരെ അപേക്ഷകൾ സ്വീകരിക്കും. അപ്പോ ഏങ്ങനാ ഉണ്ടുറങ്ങിയുള്ള ജോലിക്ക് അപേക്ഷിക്കുവാണോ ?

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.